Around us

ഉത്തർപ്രദേശിൽ ​ഗുണ്ടാവിളയാട്ടമില്ല; കേരളം കലാപഭൂമി തന്നെയെന്നാവർത്തിച്ച് ആദിത്യനാഥ്

കേരളം കലാപഭൂമി തന്നെയെന്ന് ആവർത്തിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. കേരളത്തിൽ അക്രമരാഷ്ട്രീയമാണ്. ജനങ്ങൾക്ക് ശാന്തിയും സമാധാനവുമില്ല. രാഷ്ട്രീയ കൊലപാതകങ്ങൾ ആവർത്തിക്കപ്പെടുകയാണെന്നും യോ​ഗി ആദിത്യനാഥ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

ഉത്തർപ്രദേശിൽ കലാപവും ​​ഗുണ്ടാവിളയാട്ടവുമില്ല. ഓരോ വ്യക്തിയുടെയും ജീവന് യുപി സർക്കാർ സുരക്ഷ ഉറപ്പ് നൽകുന്നതായും ആദിത്യനാഥ് അവകാശപ്പെട്ടു.

ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്ന ദിവസം സൂക്ഷിച്ച് വോട്ട് ചെയ്തില്ലെങ്കിൽ യുപി കേരളം പോലെയാകുമെന്ന ആദിത്യനാഥിന്റെ പരാമർശം വലിയ വിവാദമായിരുന്നു. യുപി മുഖ്യമന്ത്രിക്ക് മറുപടി നൽകികൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും രം​ഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെ വാർത്താ ഏജൻസിയായ എ.എൻ.ഐയ്ക്ക് നൽകിയ അഭിമുഖത്തിലും ആദിത്യനാഥ് പരാമർശങ്ങൾ ആവർത്തിച്ചിരുന്നു. കേരളത്തിൽ അക്രമരാഷ്ട്രീയമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു വിമർശനം.

ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിലെ അഞ്ചാം ഘട്ട പോളി​ങ്ങ് ഇന്ന് നടക്കുകയാണ്. രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെയാണ് പോളിങ്ങ്.

സിനിമയാണ് ഏറ്റവും വലിയ ഹാപ്പിനസ്, ഓരോ സിനിമ റിലീസാവുമ്പോഴും സംഭ്രമുണ്ടാകാറുണ്ട്: മമ്മൂട്ടി

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

SCROLL FOR NEXT