Around us

ഉന്നാവോ ബലാല്‍സംഗക്കേസ് പ്രതികള്‍ തീകൊളുത്തിയ യുവതി മരിച്ചു, കൊല ഭീഷണിക്ക് വഴങ്ങാത്തതിനാല്‍ 

THE CUE

ഉത്തര്‍പ്രദേശിലെ ഉന്നാവില്‍, പ്രതികള്‍ തീകൊളുത്തിയ കൂട്ടബലാല്‍സംഗത്തിന് ഇരയായ 23കാരി മരിച്ചു. വെള്ളിയാഴ്ച രാത്രി 11.10ന് ഹൃദയാഘാതമുണ്ടായതായും 11.40ന് മരണപ്പെട്ടെന്നും ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയിലെ ഡോക്ടര്‍ ശലഭ്കുമാര്‍ അറിയിച്ചു. യുവതിയുടെ നില അതീവ ഗുരുതരമൊണെന്നും രക്ഷപ്പെടാന്‍ നേരിയ സാധ്യത മാത്രമാണുള്ളതെന്ന് ഡല്‍ഹി മെഡിക്കല്‍ സൂപ്രണ്ട് ഡോ. സുനില്‍ ഗുപ്ത വെള്ളിയാഴ്ച രാവിലെ അറിയിച്ചിരുന്നു.

അവസാനമായി കണ്ടപ്പോള്‍ 'എന്നെ രക്ഷിക്കണം, എനിക്ക് മരിക്കേണ്ട' എന്ന് സഹോദരി പറഞ്ഞതായി യുവതിയുടെ സഹോദരന്‍ വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പ്രതികള്‍ ഒരു കാരണവശാലും രക്ഷപ്പെടരുതെന്നും അവരെ തൂക്കിലേറ്റണണമെന്നും പറഞ്ഞതായും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

വ്യാഴാഴ്ച രാത്രിയോടെയാണ് യുവതിയെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയത്. മാര്‍ച്ചിലാണ് യുവതി ക്രൂരമായ ബലാത്സംഗത്തിന് ഇരയാകുന്നത്. കേസിന്റെ വിചാരണയ്ക്കായി കഴിഞ്ഞ ദിവസം കോടതിയിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ മുഖ്യ പ്രതി ശിവം ത്രിവേദിയും സുഹൃത്തുക്കളുമടക്കം 5 പേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി മണ്ണെണ്ണ ഒഴിച്ച് തീക്കൊളുത്തുകയായിരുന്നു.

23 കാരിക്ക് 90 ശതമാനത്തിലധികം പൊള്ളലേറ്റു. ജാമ്യത്തിലായിരുന്ന പ്രതികള്‍, പരാതി നല്‍കിയതിന് പെണ്‍കുട്ടിയെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഉന്നാവ് എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കേസില്‍ നിന്ന് പിന്‍മാറണമെന്ന പ്രതികളുടെ ഭീഷണിക്ക് വഴങ്ങാത്തതാണ് തീ കൊളുത്തി കൊലപ്പെടുത്താനുള്ള ശ്രമത്തിന് പിന്നില്‍. പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

മഹാവിജയവുമായി വീണ്ടുമൊരു മമ്മൂട്ടി ചിത്രം; 83 കോടി ആഗോള ഗ്രോസ് പിന്നിട്ട് 'കളങ്കാവൽ'

SCROLL FOR NEXT