Around us

30,000 കോടിയ്ക്ക് സ്റ്റാച്യു ഓഫ് യൂണിറ്റി വില്‍പ്പനയ്‌ക്കെന്ന ഒഎല്‍എക്‌സ് പരസ്യം : കേസെടുത്ത് പൊലീസ് 

THE CUE

ഗുജറാത്തിലെ നര്‍മദയിലുള്ള സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ പ്രതിമ (സ്റ്റാച്യു ഓഫ് യൂണിറ്റി) 30,000 കോടിയ്ക്ക് വില്‍പ്പനയ്‌ക്കെന്ന ഒഎല്‍എക്‌സ് പരസ്യത്തില്‍ കേസെടുത്ത് പൊലീസ്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ആരോഗ്യരംഗത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിനായി പണം കണ്ടെത്താന്‍ സ്റ്റാച്യു ഓഫ് യൂണിറ്റി വില്‍ക്കുന്നുവെന്നായിരുന്നു പരസ്യം. വെബ്‌സൈറ്റില്‍ ഇത് പോസ്റ്റ് ചെയ്തയാളുടെ പേരുവിവരങ്ങള്‍ ലഭ്യമല്ല. ശനിയാഴ്ചയാണ് ഒഎല്‍എക്‌സില്‍ ഇത്തരത്തിലൊരു പരസ്യം പ്രത്യക്ഷപ്പെട്ടത്. ആശുപത്രികളും മെഡിക്കല്‍ സംവിധാനങ്ങളും വാങ്ങാനുള്ള പണം കണ്ടെത്താന്‍ പ്രതിമ വില്‍ക്കാന്‍ താല്‍പ്പര്യപ്പെടുന്നുവെന്നായിരുന്നു ഉള്ളടക്കം.

പോസ്റ്റിന് പിന്നില്‍ ആരാണെന്ന് വ്യക്തതയില്ലെന്നും കേസെടുത്തതായും കെവാഡിയ പൊലീസ് അറിയിച്ചു. ഇതുസംബന്ധിച്ച വാര്‍ത്ത സ്റ്റാച്യു ഓഫ് യൂണിറ്റി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുകയും പൊലീസിനെ സമീപിക്കുകയുമായിരുന്നു. എപ്പിഡമിക് ഡിസീസസ് ആക്ട്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്ട് എന്നിവ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സര്‍ക്കാരിന്റെ സ്വത്ത് വില്‍പ്പന നടത്താന്‍ അധികാരമില്ലെന്നിരിക്കെ ഗവണ്‍മെന്റിനെ അപകീര്‍ത്തിപ്പെടുത്താനും തെറ്റിദ്ധാരണ പരത്താനുമാണ് ശ്രമം നടന്നിരിക്കുന്നതെന്ന് ചീഫ് അഡ്മിനിസ്‌ട്രേറ്റര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

സര്‍ദാര്‍ പട്ടേലിനെ ആരാധ്യ പുരുഷനായി കണക്കാക്കുന്ന കോടിക്കണക്കിനാളുകളുടെ വികാരം വ്രണപ്പെടുത്തുന്ന നടപടിയാണെന്നും അധികൃതര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ പരസ്യം നീക്കിയിട്ടുണ്ട്. കൊവിഡ് 19 വ്യാപനത്തിന്റ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 മുതല്‍ ഇവിടെ സന്ദര്‍ശകരെ അനുവദിക്കുന്നില്ല. 2989 കോടി രൂപ മുടക്കിയാണ് 182 മീറ്റര്‍ ഉയരമുള്ള പ്രതിമ സ്ഥാപിച്ചത്. സ്വാതന്ത്ര്യസമര സേനാനിയും രാജ്യത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയുമായ പട്ടേലിന്റെ പ്രതിമ 2018 ല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് നാടിന് സമര്‍പ്പിച്ചത്. ലോകത്തെ ഏറ്റവും ഉയരമുള്ള പ്രതിമയായാണ് സ്റ്റാച്യു ഓഫ് യൂണിറ്റി അറിയപ്പെടുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

SCROLL FOR NEXT