Around us

'ഇന്ത്യയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളിയുടെ ഓര്‍മ്മപ്പെടുത്തല്‍', ഹത്രാസ് വിഷയത്തില്‍ യുഎന്‍

ഇന്ത്യയില്‍ സ്ത്രീകള്‍ നേരിടുന്ന വെല്ലുവിളികളുടെ ഓര്‍മ്മപ്പെടുത്തലാണ് ഹത്രാസും ബല്‍റാംപൂരുമെന്ന് ഐക്യരാഷ്ട്ര സംഘടന. കുറ്റവാളികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നത് അധികൃതര്‍ ഉറപ്പാക്കണമെന്നും യുഎന്‍ പ്രസ്താവനയില്‍ പറഞ്ഞു.

ഇന്ത്യയിലെ പിന്നോക്ക സാമൂഹിക വിഭാഗങ്ങളില്‍ പെട്ടവര്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകാനുള്ള സാധ്യത കൂടുതലാണെന്നതിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഹത്രാസും ബല്‍റാംപൂരും അടക്കമുള്ള സംഭവങ്ങളെന്നും യുഎന്‍ പറയുന്നുണ്ട്. പെണ്‍കുട്ടികളുടെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നു. ആ കുടുംബങ്ങള്‍ക്ക് നീതിയും സാമൂഹിക പിന്തുണയും ഉറപ്പ് വരുത്തണം.

കുറ്റക്കാര്‍ക്കെതിരെ അടിയന്തര നടപടി വേണമെന്ന പ്രധാനമന്ത്രിയുടെ ആവശ്യം പ്രശംസനീയമാണ്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാരിനും സമൂഹത്തിനും പിന്തുണ നല്‍കുന്നത് യുഎന്‍ തുടരുമെന്നും പ്രസ്താവനയില്‍ പറയുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അതേസമയം വിഷയത്തില്‍ ഐക്യരാഷ്ടസംഘടനയുടെ പ്രസ്താവന അനാവശ്യമാണെന്നറിയിച്ച് കേന്ദ്രവിദേശ കാര്യമന്ത്രാലയം രംഗത്തെത്തി. ഹത്രാസ്, ബല്‍റാംപൂര്‍ സംഭവങ്ങളില്‍ അന്വേഷണം നടക്കുന്നതിനാല്‍ പുറത്തുനിന്നുള്ള ഒരു ഏജന്‍സിയുടെ അനാവശ്യ അഭിപ്രായ പ്രകടനങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് പ്രസ്താവനയിലൂടെ വിദേശകാര്യമന്ത്രാലയം അറിയിച്ചു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT