Around us

മുഖ്യമന്ത്രിയെ കുട്ടിക്കോമാളികളുടെ നേതാവെന്ന് വിളിച്ച് ഉമ തോമസ്; സഭയില്‍ മന്ത്രിമാര്‍ പ്രകോപിപ്പിച്ചുവെന്ന് വിമര്‍ശനം

മുഖ്യമന്ത്രി പിണറായി വിജയനെ കുട്ടിക്കോമാളികളുടെ നേതാവെന്ന് വിശേഷിപ്പിച്ച് തൃക്കാക്കര എം.എല്‍.എ ഉമ തോമസ്. പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം.

'രാഹുല്‍ ഗാന്ധിയുടെ ഓഫീസ് തല്ലി തകര്‍ക്കുകയും ഞങ്ങളുടെ മഹാത്മ ഗാന്ധിയുടെ ചിത്രം ഉള്‍പ്പെടെ തല്ലിപ്പൊട്ടിച്ചിടുകയും രാഹുല്‍ ഗാന്ധിയുടെ സീറ്റില്‍ വാഴവെക്കുകയുമൊക്കെ ചെയ്ത കുട്ടിക്കോമാളികളുടെ നേതാവ് ഇതിനെതിരെ പ്രതികരിക്കുക പോലും ചെയ്തില്ല.

അദ്ദേഹം മാത്രം ഇരുന്നുകൊണ്ട് മന്ത്രിമാരടക്കം ഞങ്ങളെ പ്രകോപിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരുന്നത്. തീര്‍ച്ചയായിട്ടും ഞങ്ങളെ കേള്‍ക്കാന്‍ പോലും ഉദ്ദേശമില്ലാതെ, അവര്‍ ചെയ്തത് ശരിയെന്ന രീതിയിലാണ് അവര്‍ പ്രവര്‍ത്തിച്ചത്. അതുകൊണ്ട് ഞങ്ങള്‍ക്ക് സഭ വിട്ട് ഇറങ്ങേണ്ടി വന്നു,'' ഉമ തോമസ് പറഞ്ഞു.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ ഇന്ന് നിര്‍ത്തിവെക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ മാധ്യമങ്ങളെ കാണുകയാണ്. വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഇന്ന് നിയമസഭയില്‍ കറുത്ത ഷര്‍ട്ടും മാസ്‌കും ധരിച്ചാണ് പ്രതിപക്ഷത്തെ എം.എല്‍.എമാര്‍ എത്തിയത്

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT