Around us

കെ.വി തോമസിന്റേത് വ്യക്തിപരമായ തീരുമാനം; പാര്‍ട്ടി നേതൃത്വം പ്രതികരിക്കുമെന്ന് ഉമ തോമസ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടത് പ്രചാരണത്തിന് ഇറങ്ങുമെന്ന കെ.വി തോമസിന്റെ പ്രഖ്യാപനത്തോട് പ്രതികരിച്ച് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. കെ.വി തോമസിന്റെ തീരുമാനത്തോട് പാര്‍ട്ടി നേതൃത്വം പ്രതികരിക്കും. വ്യക്തിപരമായ കാര്യങ്ങളില്‍ ഇടപെടുന്നില്ല. തോമസ് മാഷിനോട് എന്നും ബഹുമാനമുണ്ട്. അതൊന്നും ഒരിക്കലും മാറില്ലെന്നും ഉമ തോമസ് പറഞ്ഞു.

ഉമ തോമസിന്റെ വാക്കുകള്‍

ഇപ്പോള്‍ പ്രതികരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പാര്‍ട്ടി നേതൃത്വം പ്രതികരിക്കും. ഞാനിപ്പോള്‍ തെരഞ്ഞെടുപ്പിന് ഏറ്റവും കൂടുതല്‍ വോട്ട് നേടാനായി കൂടുതല്‍ ആളുകളെ കാണാനുള്ള നീക്കത്തിലാണ്. തനിക്കൊരു നിലപാട് മാറ്റവുമില്ല. തോമസ് മാഷിന്റേത് വ്യക്തിപരമായ തീരുമാനം. തോമസ് മാഷിനോട് എന്നും ബഹുമാനമുണ്ട്. അതൊന്നും ഒരിക്കലും മാറില്ല.

ബുധനാഴ്ചയാണ് ഇടത് പ്രചാരണത്തിന് ഇറങ്ങുമെന്നും ഡോ. ജോ ജോസഫിന് വേണ്ടി വോട്ട് തേടുമെന്നും കെ.വി തോമസ് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച മുഖ്യമന്ത്രി നടത്തുന്ന ഇടതുമുന്നണി പ്രചാരണ പരിപാടികളുടെ ഉദ്ഘാടന ചടങ്ങിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രചാരണ പരിപാടികളിലും പങ്കുചേരുമെന്നാണ് കെ.വി തോമസ് പറഞ്ഞത്. അതേസമം താന്‍ കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT