അലന്‍ ശുഹൈബ്‌  
Around us

യുഎപിഎ അറസ്റ്റ്: അലന്‍ ശുഹൈബിനെ കോളേജില്‍ നിന്നും പുറത്താക്കി

THE CUE

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി ജയിലില്‍ കഴിയുന്ന നിയമവിദ്യാര്‍ത്ഥി അലന്‍ ശുഹൈബിനെ കോളേജില്‍ നിന്നും പുറത്താക്കി. കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള സ്‌കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസിലെ വിദ്യാര്‍ത്ഥിയായിരുന്നു അലന്‍. തുടര്‍ച്ചയായി ക്ലാസില്‍ ഹാജരായില്ലെന്ന് കാണിച്ചാണ് സര്‍വകലാശാല പുറത്താക്കിയിരിക്കുന്നത്.

ബിഎ എല്‍എല്‍ബി വിദ്യാര്‍ത്ഥിയായ അലന്‍ നവംബര്‍ ഒന്നിന് വൈകീട്ടാണ് അറസ്റ്റിലായത്. യുഎപിഎ ചുമത്തപ്പെട്ട കേസ് എന്‍ഐഎയാണ് അന്വേഷിക്കുന്നത്. കണ്ണൂര്‍ പാലയാട്ടെ സര്‍വകലാശാല ക്യാമ്പസിലായിരുന്നു അലന്‍ പഠിച്ചിരുന്നത്. കോഴ്‌സിന്റെ ചട്ടപ്രകാരം തുടര്‍ച്ചയായി 15 ദിവസം ഹാജരാകാതിരുന്നാല്‍ പുറത്താക്കുമെന്നാണ് സര്‍വകലാശാല അറിയിച്ചിരിക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പുനപ്രവേശനം ആവശ്യമുണ്ടെങ്കില്‍ സര്‍വകലാശാലയില്‍ അപേക്ഷ സമര്‍പ്പിക്കാം. നിയമപ്രകാരമുള്ള നടപടി അപേക്ഷയില്‍ എടുക്കാമെന്നും സര്‍വകലാശാല അറിയിച്ചിട്ടുണ്ട്.

സിപിഎം പ്രവര്‍ത്തകനായ അലന്‍ ശുഹൈബിനെ സുഹൃത്തും ജേര്‍ണലിസം വിദ്യാര്‍ത്ഥിയുമായ താഹ ഫസിലിനൊപ്പമാണ് അറസ്റ്റ് ചെയ്തത്. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ യുഎപിഎ ചുമത്തിയതിനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT