Around us

എന്റെ സഹോദരനാണ് ജയിലില്‍ പോയത്; ജയിലിലെന്ന പോലെ തന്നെ ചേര്‍ത്ത് നിര്‍ത്തിയത് താഹയായിരുന്നുവെന്ന് അലന്‍

പന്തീരങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസിലിന്റെ ജാമ്യം റദ്ദാക്കിയത് ഭീകരമായിപ്പോയെന്ന് അലന്‍ ഷുഹൈബ്. തന്റെ സഹോദരനാണ് ജയില്‍ പോയത്. താഹ തന്നെയാണ് ജാമ്യം റദ്ദാക്കിയ കാര്യം വിളിച്ചറിയിച്ചത്. താല്‍ക്കാലികമായ വേര്‍പിരിയല്‍ വളരെ വേദനിപ്പിക്കുന്നുവെന്നും അലന്‍ ഷുഹൈബ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

താഹ തനിക്ക് കേവലം കൂട്ടുപ്രതിയല്ല. ജയിലില്‍ നിന്നും പുറത്തിറങ്ങുമ്പോള്‍ സാമൂഹികമായ ഒറ്റപ്പെടല്‍ പ്രതീക്ഷിച്ചിരുന്നു. പലരും മിണ്ടാതായത് തനിക്ക് താങ്ങാന്‍ കഴിഞ്ഞിരുന്നില്ല. ജയിലില്‍ എന്ന പോലെ പുറത്തും തന്നെ താഹ ചേര്‍ത്തു നിര്‍ത്തി.

സ്റ്റേഷനില്‍ ഒപ്പിടാന്‍ പോയപ്പോള്‍ കണ്ടതും ഒരുമിച്ച് ഭക്ഷണം കഴിച്ചതും അലന്‍ കുറിച്ചിട്ടുണ്ട്. താഹയ്‌ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചു കൊണ്ടാണ് അലന്റെ കുറിപ്പ്.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT