Around us

യുഎഇ കോണ്‍സലേറ്റ് ഗണ്‍മാനെ കാണാനില്ല, തോക്ക് തിരിച്ചേല്‍പ്പിക്കാതിരുന്നതിലും ദുരൂഹത

യുഎഇ അറ്റാഷെ രാജ്യം വിട്ടതിന് പിന്നാലെ യുഎഇ കോണ്‍സലേറ്റ ഗണ്‍മാനെ കാണാതായി. എസ് ആര്‍ ജയഘോഷിനെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ തുമ്പ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സ്വര്‍ണ്ണക്കടത്തും വിവാദവുമുണ്ടായ ജൂലൈ 3,4,5 തിയതികളില്‍ സ്വപ്‌ന സുരേഷ് ജയഘോഷിനെ വിളിച്ചതായി തെളിവ് ലഭിച്ചിരുന്നു.

അറ്റാഷേ ഇന്ത്യ വിട്ടതിന് ശേഷം ഗണ്‍മാന്‍ ജയഘോഷ് തോക്ക് തിരികെ ഏ ആര്‍ ക്യാമ്പില്‍ ഏല്‍പ്പിച്ചിരുന്നില്ല. പൊലീസ് സംഘം ജയഘോഷിന്റെ വീട്ടിലെത്തി തോക്ക് തിരികെ വാങ്ങുകയായിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യാനായി എന്‍ഐഎയും കസ്റ്റംസും അപേക്ഷ നല്‍കിയതിന് പിന്നാലെയാണ് അറ്റാഷേ ന്യൂഡല്‍ഹി വഴി യുഎഇയിലേക്ക് തിരിച്ചുപോയത്.

സ്വര്‍ണ്ണക്കടത്ത് കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് അറ്റാഷേ പോയത്. അറ്റാഷെയെ ചോദ്യം ചെയ്യണമെന്ന അപേക്ഷയില്‍ യുഎഇ എംബസി പ്രതികരിച്ചിരുന്നില്ല.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT