Around us

ഇലോണ്‍ മസ്‌ക് ഏറ്റെടുക്കും മുമ്പെ ട്വിറ്ററില്‍ കൂട്ടപിരിച്ചുവിടല്‍; 100 പേര്‍ക്ക് തൊഴില്‍ നഷ്ടമായി

ട്വിറ്ററില്‍ നിന്ന് 100 തൊഴിലാകളെ പിരിച്ചുവിട്ടു. എച്ച്.ആര്‍ ടീമില്‍ നിന്ന് 30 ശതമാനം തൊഴിലാളികളെയാണ് ട്വിറ്റര്‍ പിരിച്ചുവിട്ടത്. ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുക്കുമെന്ന് പ്രഖ്യാപിച്ചതിന് ശേഷം ആദ്യമായാണ് ഇത്രയും തൊഴിലാളികളെ പിരിച്ചുവിടുന്നത്.

ട്വിറ്ററിന്റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുത്തണമെന്നും അതിനായി ചെലവു ചുരുക്കല്‍ നടപടികളിലേക്ക് കടക്കേണ്ടി വരുമെന്നും കമ്പനിയിലെ തൊഴിലാളികളുമായി ജൂണില്‍ നടത്തിയ ആദ്യ യോഗത്തില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞിരുന്നു. വരുമാനത്തേക്കാള്‍ ചെലവ് കൂടിയെന്നും പിരിച്ചുവിടല്‍ സാധ്യതയുണ്ടെന്നും മസ്‌ക് അറിയിച്ചിരുന്നു.

നേരത്തെ ട്വിറ്ററിന്റെ റിക്രൂട്ട്‌മെന്റ് നടപടികള്‍ നിര്‍ത്തിവെച്ചിരുന്നു. എന്നാല്‍ ഇപ്പോഴുള്ള നടപടി മസ്‌കിന്റെ ഇടപെടലുകൊണ്ടല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കമ്പനിയുടെ പിരിച്ചുവിടല്‍ നടപടികള്‍ ഇന്ന് തുടങ്ങി. ജോലി നഷ്ടപ്പെടുന്നവര്‍ ഒരു ദശകത്തിലേറെയായി ട്വിറ്ററില്‍ ജോലി ചെയ്യുന്നവരാണ്. തീര്‍ച്ചയായും ഒരു ബുദ്ധിമുട്ടുള്ള ദിവസമാണെന്നും ട്വിറ്ററിലെ സീനിയര്‍ ടെക്‌നിക്കല്‍ റിക്രൂട്ടര്‍ ഇന്‍ഗ്രിഡ് ജോണ്‍സണ്‍ ലിങ്ക്ഡ് ഇനില്‍ പറഞ്ഞു.

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

സ്വപ്നങ്ങളിൽനിന്നും ഇൻഡിപെന്റന്റ് സിനിമകൾ വളരുമ്പോൾ: 'ട്രിപ്പിൾ ഡെക്കർ' സംവിധായകൻ കൃഷ്ണനുണ്ണി മംഗലത്ത് അഭിമുഖം

SCROLL FOR NEXT