Around us

രാഹുലിന് പിന്നാലെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ടും മരവിപ്പിച്ച് ട്വിറ്റര്‍ ഇന്ത്യ; 'മോദിക്ക് ഇത്ര പേടിയോ?'

ന്യൂഡല്‍ഹി: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക അക്കൗണ്ട് മരവിപ്പിച്ച് ട്വിറ്റര്‍ ഇന്ത്യ. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ രണ്‍ദീപ് സുര്‍ജെവാല, അജയ് മാക്കന്‍, ലോക് സഭാ എം.പി മാണിക്കം ടാഗോര്‍, സുഷ്മിത ദേവ് എന്നിവരുടെ ട്വിറ്റര്‍ അക്കൗണ്ടുകളും താത്കാലികമായി മരവിപ്പിച്ചു.

ട്വിറ്റര്‍ സുരക്ഷാ നയം ലംഘിച്ചെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ഔദ്യോഗിക അക്കൗണ്ടിന്റെ അടക്കം ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചത്. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഔദ്യോഗിക അക്കൗണ്ടും ട്വിറ്റര്‍ ഇന്ത്യ മരവിപ്പിച്ചിരുന്നു.

സര്‍ക്കാരില്‍ നിന്നുള്ള സമ്മര്‍ദ്ദം കാരണമാണ് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ കഴിഞ്ഞ ദിവസം സസ്‌പെന്‍ഡ് ചെയ്തതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

മോദിജി ഇത്ര പേടിയാണോ കോണ്‍ഗ്രസിനെ എന്നാണ് ട്വിറ്റര്‍ അക്കൗണ്ട് ബ്ലോക്ക് ചെയ്ത വിവരം പങ്കുവെച്ചുകൊണ്ട് കോണ്‍ഗ്രസ് ഇന്‍സറ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടിയ പാര്‍ട്ടിയാണെന്നും ജനങ്ങളുടെ താത്പര്യവും സത്യവും അഹിംസയുമാണ് കോണ്‍ഗ്രസിന്റെ കൈമുതലെന്നും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചു.

അതേസമയം ട്വിറ്റര്‍ അക്കൗണ്ടുകള്‍ മരവിപ്പിച്ചതുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. ദല്‍ഹിയില്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ചിത്രം പങ്കുവെച്ചതിനായിരുന്നു പ്രായപൂര്‍ത്തിയാവാത്ത ഇരയുടെ സ്വകാര്യത മാനിച്ചില്ലെന്ന് കാണിച്ച് രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ അക്കൗണ്ട് റദ്ദാക്കിയത്.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT