Around us

‘ഇനിയെന്നും വീട്ടിലിരുന്ന് ജോലിയെടുക്കാം’ ; ജീവനക്കാരോട് ട്വിറ്റര്‍ 

THE CUE

കൊവിഡ് 19 വ്യാപന ഘട്ടം കഴിഞ്ഞാലും വീട്ടിലിരുന്ന് ജോലിയെടുക്കാമെന്ന് ജീവനക്കോട് മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്റര്‍. സെപ്റ്റംബറിന് മുന്‍പ് ഓഫീസുകള്‍ തുറക്കാന്‍ സാധ്യതയില്ലെന്നും കമ്പനി വ്യക്തമാക്കി. കൊറോണക്കാലം കഴിഞ്ഞാലും വര്‍ക്ക് ഫ്രം ഹോം രീതി ജീവനക്കാര്‍ക്ക് തുടരാമെന്ന് പ്രഖ്യാപിച്ചതായി കമ്പനിയുടെ ഔദ്യോഗിക വക്താവാണ് അറിയിച്ചത്. എവിടെയിരുന്നും കൃത്യമായി പ്രവര്‍ത്തിക്കാമെന്ന് കഴിഞ്ഞ മാസങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ തുടര്‍ന്നും വീടുകളിലിരുന്ന് തൊഴിലെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് സാധ്യമാക്കുമെന്നാണ് പ്രഖ്യാപനം.

സാന്‍ഫ്രാന്‍സിസ്‌കോയാണ് ട്വിറ്ററിന്റെ ആസ്ഥാനം. സ്ഥിതിഗതികളുടെ ഗൗരവം പരിഗണിച്ച് സാഹചര്യം അനുവദിക്കുമ്പോള്‍ ഘട്ടം ഘട്ടമായി ഓഫീസുകള്‍ തുറക്കും. മാര്‍ച്ചില്‍ ടെലി വര്‍ക്ക് രീതിയിലേക്ക് പോയ ആദ്യ സ്ഥാപനങ്ങളിലൊന്നാണ് തങ്ങളുടേത്. വികേന്ദ്രീകരണത്തിന് ഊന്നല്‍ നല്‍കി എവിടെ നിന്നും പ്രവര്‍ത്തിക്കാന്‍ പ്രാപ്തിയുള്ള തൊഴില്‍ രീതി പിന്‍തുടരാന്‍ സാധിച്ചിട്ടുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. ഈ വര്‍ഷാവസാനം വരെ ഭൂരിഭാഗം ജീവനക്കാര്‍ക്കും വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന സാഹചര്യം ഒരുക്കിയിട്ടുണ്ടെന്ന് ഫെയ്‌സ്ബുക്കും നേരത്തേ വ്യക്തമാക്കിയിരുന്നു. ഒരു വിഭാഗം ജീവനക്കാരൊഴികെ ബാക്കിയുള്ളവര്‍ക്ക് വര്‍ഷാവസാനം വരെ വര്‍ക്ക് ഫ്രം ഹോം രീതിയായിരിക്കുമെന്ന് ഗൂഗിളും അറിയിച്ചിട്ടുണ്ട്.

എല്ലാവർക്കും ഇഷ്ടപ്പെടുന്ന സിനിമ ലഭിക്കുന്നത് ഭാഗ്യം, ‘കൂമന്‍ ’ കരിയറിന് ഗിയർ ഷിഫ്റ്റ് നൽകിയ സിനിമ ആസിഫലി

മമ്മൂട്ടിയൊടൊത്ത് സിനിമ ചെയ്യുക വലിയ ആഗ്രഹം, ‘മിറാഷ്’ ഒരു ഇവന്‍റ്ഫുള്‍ ത്രില്ലര്‍, കോടിക്ലബ് മത്സരത്തില്‍ താല്‍പര്യമില്ല, ജിത്തൂ ജോസഫ്

ജീവനൊടുക്കിയ നേതാക്കള്‍, പരാതികളുമായെത്തുന്ന ബന്ധുക്കള്‍, ഗ്രൂപ്പ് പോര്; വയനാട് കോണ്‍ഗ്രസിലെ വിവാദങ്ങള്‍

'ഈ വള എവിടുന്നാ?' ആക്ഷനുമുണ്ട്, ഡ്രാമയുമുണ്ട്; ഞെട്ടിച്ച് വള ട്രെയ്‌ലര്‍

ആ സിനിമയാണ് എനിക്ക് ആസിഫ് അലിയെ തന്നത്, മറക്കാനാകാത്ത ദിവസങ്ങളായിരുന്നു അത്: അര്‍ജുന്‍ അശോകന്‍

SCROLL FOR NEXT