Around us

ട്വന്റി ട്വന്റി-യു.ഡി.എഫ് സഖ്യം; ചെല്ലാനത്ത് എല്‍.ഡി.എഫിന് ഭരണം നഷ്ടമായി

എറണാകുളം ചെല്ലാനം പഞ്ചായത്തില്‍ എല്‍.ഡി.എഫിന് ഭരണം നഷ്ടമായി. ട്വന്റി ട്വന്റി-യു.ഡി.എഫ് സഖ്യം പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായതോടെയാണ് ഭരണം നഷ്ടമായത്. ഒമ്പതിനെതിരെ പതിനൊന്ന് വോട്ടിനാണ് അവിശ്വാസം പാസായത്.

പുതിയ ഭരണത്തില്‍ പ്രസിഡന്റ് സ്ഥാനം ട്വന്റി ട്വന്റിക്കും വൈസ് പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിനും ലഭിക്കും. നിലവില്‍ എല്‍.ഡി.എഫ് 9, ട്വന്റി ട്വന്റി 8, യു.ഡി.എഫ് 4 എന്നിങ്ങനെയാണ് കക്ഷിനില.

ചെല്ലാനത്ത് ട്വന്റി ട്വന്റി തദ്ദേശതെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയിട്ടും എല്‍.ഡി.എഫ്, യു.ഡി.എഫ് മുന്നണികള്‍ അകറ്റി നിര്‍ത്തുകയായിരുന്നു. കിഴക്കമ്പലത്തെ ട്വന്റി 20 യോട് ചേര്‍ന്ന് പ്രവര്‍ത്തിച്ചായിരുന്നു ചെല്ലാനം ട്വന്റി 20 പ്രവര്‍ത്തിച്ചത്. വിജയത്തെ നേരത്തെ അരാഷ്ട്രീയം എന്നായിരുന്നു ഇരു മുന്നണികളും വിശേഷിപ്പിച്ചത്. എന്നാല്‍ ട്വന്റി ട്വന്റിയെ മാറ്റി നിര്‍ത്തേണ്ടതില്ലെന്ന് യു.ഡി.എഫ് പിന്നീട് തീരുമാനിക്കുകയായിരുന്നു.

ഷാർജ ആനിമേഷന്‍ കോണ്‍ഫറന്‍സ് സമാപിച്ചു

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

SCROLL FOR NEXT