Around us

വി.മുരളീധരന്‍ ബിജെപിയുടെ ശാപം, പാര്‍ട്ടിക്കാര്‍ നരകത്തിലേക്ക് അയക്കുമെന്ന് ട്വീറ്റ്; യുവമോര്‍ച്ച നേതാവിനെ പുറത്താക്കി

കേന്ദ്രമന്ത്രി വി. മുരളീധരനെ വിമര്‍ശിച്ച തൃശൂര്‍ യുവമോര്‍ച്ച ജില്ലാ നേതാവിനെ ബി.ജെ.പി പുറത്താക്കി . പാര്‍ട്ടിയുടെ ജില്ലാ വിഭാഗം ജനറല്‍ സെക്രട്ടറി പ്രസീദ് ദാസിനെതിരെയാണ് നടപടിയെടുത്തത്. കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍ ബി.ജെ.പിയുടെ ശാപം എന്നായിരുന്നു ട്വീറ്റ്.

' മുരളീധരന്‍ കേരള ബിജെപിയുടെ ശാപം. നേമത്ത് കുമ്മനം തോല്‍ക്കാന്‍ കാരണം. ശ്രീധരന്‍ സാറിനെ അവഗണിച്ചു. രണ്ടാം തവണ സുരേഷ് ഗോപിയെ രാജ്യസഭ എം.പിയാക്കുന്നത് എതിര്‍ത്തു. ഈ ചതിയോട് കാലം പൊറുക്കില്ല.

കേന്ദ്ര സഹമന്ത്രി സ്ഥാനത്ത് കാലാവധി തീരുന്ന അന്ന് കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ വിമാനത്താവളത്തില്‍ നിന്ന് മുരളീധരനെ നരകത്തിലേക്ക് അയക്കും,'' എന്നായിരുന്നു ട്വീറ്റ്. വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ട്വീറ്റ് നീക്കം ചെയത് അച്ചടക്കം പാലിക്കുന്നെന്ന് കുറിച്ചിരുന്നു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയായിരുന്നു വിമര്‍ശനം. മണ്ഡലത്തില്‍ ബി.ജെ.പിക്ക് കെട്ടിവെച്ച കാശ് പോലും നഷ്ടമായിരുന്നു. സംസ്ഥാന നേതാവിനെ തന്നെ രംഗത്ത് ഇറക്കിയിട്ടും മണ്ഡലത്തില്‍ പത്ത് ശതമാനത്തില്‍ താഴെ വോട്ട് മാത്രമാണ് എന്‍ഡിഎയ്ക്ക് ലഭിച്ചത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT