Around us

ടി.വി രാജേഷും മുഹമ്മദ് റിയാസും റിമാന്‍ഡില്‍

സി.പി.എം നേതാക്കളായ ടി.വി രാജേഷും മുഹമ്മദ് റിയാസും റിമാന്‍ഡില്‍. കോഴിക്കോട് ജെ.സി.എം കോടതിയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്. 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

എയര്‍ ഇന്ത്യ ഓഫീസ് ഉപരോധിച്ചതിനാണ് കേസ്.വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെയും വിമാനങ്ങള്‍ റദ്ദ് ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച കേസിലാണ് കോടതി നടപടി. 2009ലായിരുന്നു സമരം.

കേസില്‍ ജാമ്യത്തിലായിരുന്നു ടി.വി രാജേഷും മുഹമ്മദ് റിയാസും. ജാമ്യ കാലാവധി കഴിഞ്ഞിരുന്നു. വീണ്ടും ജാമ്യം എടുക്കാന്‍ എത്തിയപ്പോഴായിരുന്നു ജഡ്ജി റിമാന്‍ഡ് ചെയ്തത്.

ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരുന്നു അന്ന് ടി.വി രാജേഷ്. സമരം ഉദ്ഘാടനം ചെയ്തത് ടി.വി രാജേഷായിരുന്നു. സംസ്ഥാന ജോയിന്റെ സെക്രട്ടറിയായിരുന്നു മുഹമ്മദ് റിയാസ്. ജില്ലാ സെക്രട്ടറി കെ.കെ ദിനേശനെയും റിമാന്‍ഡ് ചെയ്തിട്ടുണ്ട്.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT