Around us

‘ട്രംപിന് മുന്നില്‍ നാണക്കേട്’, ഗുജറാത്തിലെ ചേരികള്‍ മതില്‍കെട്ടി മറയ്ക്കുന്നു, സുരക്ഷയ്‌ക്കെന്ന് വിശദീകരണം 

THE CUE

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട്, ഗുജറാത്തിലെ ചേരികള്‍ മതില്‍കെട്ടി മറയ്ക്കുന്നു. ട്രംപ് സഞ്ചരിക്കുന്ന വഴിയരികിലെ ചേരിക്ക് മുന്നില്‍ അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഏഴടിയോളം ഉയരമുള്ള മതിലാണ് പണിയുന്നത്. സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടും ഇന്ദിരാ ബ്രിഡ്ജും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡിന് വശത്തുള്ള ചേരിയാണ് മതില്‍ കെട്ടി മറയ്ക്കുന്നത്.

സരണിയാവാസ് എന്ന ചേരിയില്‍ അഞ്ഞൂറോളം കുടിലുകളും ചെറുവീടുകളുമാണുള്ളത്. 2500-ഓളം ആളുകളാണ് ഇവിടെ താമസിക്കുന്നത്. രണ്ട് ദിവസമായി ഇവിടെ മതിലിന്റെ പണി നടക്കുകയാണ്. മതിലിന് മുന്നില്‍ വളര്‍ച്ചയെത്തിയ ഈന്തപ്പനകളും നട്ടുപിടിപ്പിച്ച് സ്വാഭാവികത വരുത്താനാണ് നീക്കമെന്നും റിപ്പോര്‍ട്ടുണ്ട്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നൂറ്റിയമ്പതോളം പേരാണ് രാവും പകലുമായി അരകിലോമീറ്ററിലധികം നീളം വരുന്ന മതിലിന്റെ പണിയിലേര്‍പ്പെട്ടിരിക്കുന്നത്. സുരക്ഷ മുന്‍നിര്‍ത്തിയാണ് മതില്‍ പണിയുന്നതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ഇതു സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് തനിക്ക് ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നാണ് മേയര്‍ ബിജല്‍ പട്ടേല്‍ പ്രതികരിച്ചത്. അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ദാരിദ്രം എന്നുമുള്ളതാണ്, സര്‍ക്കാര്‍ അത് ഒളിപ്പിച്ചുവെക്കാനാണ് നോക്കുന്നത്, നികുതിപ്പണം സര്‍ക്കാര്‍ വെറുതെ കളയുകയാണെന്നുമാണ് ചേരിവാസികളില്‍ ചിലര്‍ പ്രതികരിച്ചത്. സമാനമായ പ്രവര്‍ത്തനങ്ങള്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ടും ഗുജറാത്തില്‍ നടത്തിയിരുന്നു. 2017ലായിരുന്നു അത്.

ഫെബ്രുവരി 24നാണ് ട്രംപ് അഹമ്മദാബാദിലെത്തുന്നത്. തുടര്‍ന്ന് മോദിയും ട്രംപും റോഡ് ഷോ നടത്തിയാണ് പുതിയ സ്റ്റേഡിയത്തിലേക്കും സബര്‍മതി ആശ്രമത്തിലേക്കും പോവുക. പരിപാടികള്‍ക്ക് കാഴ്ചക്കാരായി ജില്ലയിലെ എല്ലാ സ്‌കൂളുകളില്‍ നിന്നും കുട്ടികളെയും അധ്യാപകരെയും എത്തിക്കാന്‍ വിദ്യാഭ്യാസ വകുപ്പ് ഉത്തരവിട്ടിരുന്നു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT