Around us

‘പുതിയ റോഡും, മതിലും, സൗന്ദര്യവല്‍കരണവും’; ട്രംപിന്റെ മൂന്നു മണിക്കൂര്‍ ഗുജറാത്ത് സന്ദര്‍ശനത്തിന് ചെലവ് 100 കോടിയിലധികം രൂപ 

THE CUE

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ പൊടിക്കുന്നത് കോടികള്‍. നവീകരണവും സൗന്ദര്യവല്‍ക്കരണവുമൊക്കെയായി തിരക്കിട്ട പണികളാണ് ഇപ്പോള്‍ അഹമ്മദാബാദില്‍ നടക്കുന്നത്. ഫെബ്രുവരി 24നാണ് അമേരിക്കന്‍ പ്രസിഡന്റ് അഹമ്മദാബാദില്‍ എത്തുക. ട്രംപ് നഗരത്തില്‍ ചെലവിടുന്ന 3 മണിക്കൂറിനായാണ് 100 കോടിയിലധികം രൂപ ചെലവാക്കുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നഗരവികസനവും, പുതിയ റോഡ് നിര്‍മാണവും, മതില്‍ പണിയലും, വഴിയരികിലെ മരം നടലും, റോഡ് ഷോയുമെല്ലാം ഉള്‍പ്പെടുന്ന കണക്കാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ട്രംപ് സഞ്ചരിക്കുന്ന പാതയില്‍ പുതിയ റോഡ് നിര്‍മിക്കാന്‍ മാത്രം നല്ലൊരു തുക ചെലവാകും. സുരക്ഷയ്ക്കായി 12 മുതല്‍ 15 കോടി വരെയാണ് ചെലവ്. ഗതാഗത സൗകര്യത്തിനും മറ്റുമായി 7 മുതല്‍ 10 കോടി വരെ രൂപയും, നഗരം മോടി പിടിപ്പിക്കാന്‍ 6 കോടിയും അനുവദിച്ചുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ട്രംപിനെ സ്വീകരിക്കുന്നതിനായുള്ള പുഷ്പങ്ങള്‍ വാങ്ങുന്നതിന് മാത്രം ചെലവ് 3.7 കോടി രൂപയാണ്. 17 റോഡുകളുടെ അറ്റകുറ്റപ്പണിക്കായി 60 കോടിയാണ് അനുവദിച്ചത്. ട്രംപ് സഞ്ചരിക്കുന്ന പാതയിലെ ചേരികള്‍ മറയ്ക്കാന്‍ മതില്‍ കെട്ടിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഏഴടി പൊക്കത്തിലാണ് മതില്‍ പണിയുന്നത്.

ട്രിപിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ക്ക് പണം ഒരു പ്രശ്‌നമല്ലെന്ന് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞതായി ആസൂത്രണ വിഭാഗത്തിലെ ചിലര്‍ വ്യക്തമാക്കുന്നു. സന്ദര്‍ശന ചെലവുകള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ പണം നല്‍കുമെങ്കിലും ഭൂരിഭാഗം ചെലവും വഹിക്കുന്നത് സംസ്ഥാന സര്‍ക്കാരാണെന്ന് ഇധികൃത് പറുന്നു. ചെലവുകള്‍ സംബന്ധിച്ച ഒദ്യോഗിക റിപ്പോര്‍ട്ട് ട്രംപിന്റെ സന്ദര്‍ശനത്തിന് ശേഷം മാത്രമാകും പുറത്തുവിടുക.

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

SCROLL FOR NEXT