Around us

‘ബാഹുബലിയായി ട്രംപ്’, കൂട്ടിന് മോദിയും മെലാനിയ ട്രംപും; ട്വിറ്ററില്‍ തരംഗമായി വീഡിയോ 

THE CUE

ഇന്ത്യന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി ബാഹുബലി 2ലെ എഡിറ്റ് ചെയ്ത വീഡിയോ പങ്കുവെച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രഭാസ് അവതരിപ്പിച്ച ബാഹുബലി എന്ന കഥാപാത്രത്തിന്റെ തലവെട്ടിമാറ്റി പകരം ട്രംപിന്റെ തലവെച്ച മോര്‍ഫ് ചെയ്ത വീഡിയോയാണ് ട്വിറ്ററില്‍ ട്രെന്റിങ് ആകുന്നത്.

ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ത്യയിലെ സുഹൃത്തുക്കളെ കാണാന്‍ താന്‍ കാത്തിരിക്കുകയാണ് എന്ന അടിക്കുറിപ്പോടെയായിരുന്നു ട്രംപ് വീഡിയോ ഷെയര്‍ ചെയ്തത്. 81 സെക്കന്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ബാഹുബലിയില്‍ രമ്യാകൃഷ്ണന്‍ അവതരിപ്പിച്ച ശിവകാമിയുടെ സ്ഥാനത്താണ്, ആദ്യം ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപിനെ കാണിച്ചിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് ജൂനിയറിനെയും ഇവാന്‍ക ട്രംപിനെയും തോളിലിരുത്തി വരുന്ന ട്രംപിനെയും വീഡിയോയില്‍ കാണാം.

പ്രധാനമന്ത്രി നരേന്ദ്രമോദിയും മോര്‍ഫ് ചെയ്ത വീഡിയോയിലുണ്ട്. കൂടെ മോദിയുടെ ഭാര്യ യശോദ ബെന്നുമുണ്ടെന്നതാണ് ശ്രദ്ധേയമായ കാര്യം. ആയുഷ്മാന്‍ ഖുരാന നായകനായ 'ശുഭ് മംഗല്‍ സ്യാദാ സാവ്ധാന്‍' എന്ന ചിത്രത്തെ പ്രശംസിച്ചു കൊണ്ടുള്ള പോസ്റ്റും ട്രംപ് നേരത്തെ പങ്കുവെച്ചിരുന്നു. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി തിങ്കളാഴ്ചയാണ് ട്രംപ് ഇന്ത്യയിലെത്തുന്നത്.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT