Around us

ട്രംപ് പങ്കുവെച്ച 'വ്യാജവീഡിയോ' നീക്കം ചെയ്ത് ട്വിറ്റര്‍; റീട്വീറ്റ് ചെയ്ത ജൂനിയര്‍ ട്രംപിന് വിലക്കും

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പങ്കുവെച്ച് വ്യാജവീഡിയോ നീക്കം ചെയ്ത് ട്വിറ്റര്‍. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഹൈഡ്രോക്‌സിക്ലോറോക്വിന്‍ വാക്‌സിനെ പിന്തുണച്ചുകൊണ്ടുള്ള വീഡിയോയായിരുന്നു ട്രംപ് പങ്കുവെച്ചത്. ഇത് റീട്വീറ്റ് ചെയ്ത ജൂനിയര്‍ ട്രംപിന്റെ അക്കൗണ്ട് തല്‍ക്കാലത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കൊവിഡ് 19നെ കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാദങ്ങള്‍ വീഡിയോയില്‍ ഉള്‍പ്പെട്ടിരുന്നു. മെഡിക്കല്‍ ക്ലെയിം എന്ന രീതിയിലായിരുന്നു ഇവ വീഡിയോയില്‍ അവതരിപ്പിക്കപ്പെട്ടത്. വെളുത്ത കോട്ട് ധരിച്ച ഡോക്ടര്‍മാര്‍ എന്ന് തോന്നുന്ന ചിലര്‍ വാഷ്ങ്ടണ്‍ ഡിസിയിലെ സുപ്രീംകോടതി കെട്ടിടത്തിന് മുന്നില്‍ നില്‍ക്കുന്നു, ഹൈഡ്രോക്‌സിക്ലോറോക്വീന്‍ കൊവിഡ് പ്രതിരോധത്തിനായി എടുക്കാമെന്നുള്‍പ്പടെ ഇവര്‍ പറയുന്നതായാണ് വീഡിയോയില്‍ ഉണ്ടായിരുന്നത്.

ഫെയ്‌സ്ബുക്കും യൂട്യൂബും വീഡിയോ പതിപ്പുകള്‍ നേരത്തെ നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററിന്റെ നടപടിയുണ്ടായത്. ഫെയ്‌സ്ബുക്ക് നീക്കം ചെയ്യുന്നതിന് മുമ്പ് 13 ദശലക്ഷത്തിലധികം ആളുകളായിരുന്നു ഈ വീഡിയോ കണ്ടത്.

തങ്ങളുടെ പോളിസി അനുസരിച്ചുള്ള നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് സംഭവത്തെ കുറിച്ച് ട്വിറ്റര്‍ വക്താവ് പ്രതികരിച്ചത്. കൊറോണ വൈറസിനെ ചികിത്സിക്കുന്നതിനോ തടയുന്നതിനോ ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഗുണം ചെയ്യില്ലെന്ന് നേരത്തെ തന്നെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കിയിരുന്നു. ഇത് അപകടസാധ്യത വര്‍ധിപ്പിക്കുമെന്ന് കണ്ട് റദ്ദാക്കുകയും ചെയ്തിരുന്നു.

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

'എമ്പുരാൻ' വിവാദങ്ങൾ പ്രതീക്ഷിച്ചിരുന്നില്ല, ആളുകളെ എന്റർടെയ്ൻ ചെയ്യാൻ വേണ്ടി മാത്രം ഒരുക്കിയ സിനിമ: പൃഥ്വിരാജ്

എംടിയുടെ ആ വിമർശനം മനഃപൂർവ്വമായിരുന്നു | Dr.K.Sreekumar | NE Sudheer

SCROLL FOR NEXT