Around us

‘590 കിലോ കഞ്ചാവ് കളഞ്ഞുപോയെന്ന് ഭയപ്പെടേണ്ട’; അസം പൊലീസിന്റെ ട്രോള്‍ ട്വീറ്റ് വൈറല്‍ 

THE CUE

‘ചഗോലിയ ചെക്‌പോയിന്റിന് സമീപം ആര്‍ക്കെങ്കിലും 590 കിലോ കഞ്ചാവുള്ള ട്രക്ക് നഷ്ടമായോ ? പേടിക്കേണ്ട, ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഞങ്ങളെ ബന്ധപ്പെടൂ (ധുബ്രി പൊലീസ്) ഞങ്ങള്‍ നിങ്ങളെ ഉറപ്പായും സഹായിക്കും’. അസം പൊലീസിന്റെ ട്വീറ്റാണിത്. 590 കിലോ കഞ്ചാവുള്ള ട്രക്ക് പിടിച്ചെടുത്തതിന് പിന്നാലെയായിരുന്നു നര്‍മത്തില്‍ ചാലിച്ച ട്വീറ്റ്. വാഹനമുപേക്ഷിച്ച് കടന്നുകളഞ്ഞവരെ ട്രോളുകയായിരുന്നു അസം പൊലീസ്. വാഹനം പിടിച്ചെടുത്ത പൊലീസ് സംഘത്തെ ട്വീറ്റില്‍ അഭിനന്ദിക്കുന്നുമുണ്ട്.

കഞ്ചാവ് കടത്താന്‍ ശ്രമിച്ചവരെ കണ്ടെത്താനായിട്ടില്ല. 50 കെട്ടുകളിലാക്കിയാണ് കഞ്ചാവ് കൊണ്ടുപോകാന്‍ ശ്രമിച്ചത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിത്തില്‍ പരിശോധന നടത്തി പിടിച്ചെടുക്കുകയായിരുന്നു. ഗൗരവമായ കാര്യങ്ങള്‍ കൂടുതല്‍ പേരിലേക്കെത്തിക്കാന്‍ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ ഹാസ്യ പോസ്റ്റുകള്‍ ഉള്‍പ്പെടുത്തി മുംബൈ പൊലീസ് നേരത്തേ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

കേരള പൊലീസും സമാന രീതിയില്‍ ട്രോളുകളിലൂടെയും ഹാസ്യ കമന്റുകളിലൂടെയും സോഷ്യല്‍ മീഡിയ ഇടപെടല്‍ സജീവമാക്കിയിട്ടുണ്ട്. തകര്‍പ്പന്‍ ട്രോളുകളും കമന്റുകളുമാണ് കേരള പൊലീസ് പേജില്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഈ രീതി അസം പൊലീസും പിന്‍തുടരുകയായിരുന്നു.

പൊന്മുട്ടയിടുന്ന താറാവിലെ പണിക്കരായി ആദ്യം മനസ്സിൽ വന്നത് തിലകൻ ചേട്ടന്റെ മുഖം: സത്യൻ അന്തിക്കാട്

പിഎം ശ്രീയില്‍ ഒപ്പിട്ടില്ലെങ്കില്‍ കേന്ദ്രഫണ്ട് തരില്ലെന്ന് രേഖയുണ്ടോ? ഇത് മര്യാദകെട്ട സമീപനം; പി.സന്തോഷ് കുമാര്‍ അഭിമുഖം

'ഹൊററുമുണ്ട് കോമഡിയുമുണ്ട്'; ആദ്യ ഷോയ്ക്ക് ശേഷം മികച്ച പ്രതികരണം നേടി 'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്സ്

ഹല കാസ്രോഡ് ഗ്രാന്‍ഡ് ഫെസ്റ്റ് 2025 ഒക്ടോബർ 26 ന്

ഒത്തുതീര്‍പ്പിനെ കീഴടങ്ങലായി തെറ്റിദ്ധരിക്കേണ്ടതില്ല; ആര്‍എസ്എസ് വിദ്യാഭ്യാസ നയത്തിനെതിരായ പോരാട്ടം തുടരും

SCROLL FOR NEXT