Around us

1000 പഞ്ചായത്തുകള്‍ ബി.ജെ.പിക്ക് തരൂ എന്ന് സുരേഷ് ഗോപി; കേരളത്തിലാകെയുള്ളത് 941 പഞ്ചായത്തുകളെന്ന് ട്രോളന്മാര്‍

സുരേഷ് ഗോപി എം.പിയുടെ 1000 പഞ്ചായത്ത് പരാമര്‍ശത്തെ ട്രോളി സോഷ്യല്‍ മീഡിയ. ഒരു ആയിരം പഞ്ചായത്ത് ബി.ജെ.പിക്ക് തരൂ എന്നായിരുന്നു കോഴിക്കോട് കോര്‍പറേഷനില്‍ തെരഞ്ഞടുപ്പ് പരിപാടിയില്‍ സംസാരിക്കവെ സുരേഷ് ഗോപി പറഞ്ഞത്. ഇതിന് പിന്നാലെ കേരളത്തിലാകെ 941 പഞ്ചായത്തുകളേ ഉള്ളൂ എന്ന മറുപടിയുമായി ട്രോളന്മാരും രംഗത്തെത്തി.

സുരേഷ് ഗോപിയുടെ പരാമര്‍ശത്തിന് രസകരമായ കമന്റുകളും പ്രത്യക്ഷപ്പെട്ടു. 'ആയിരം മതിയോ ഒരു 1500 പഞ്ചായത്ത് എടുക്കട്ടെ' എന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍, 'കഴിഞ്ഞ പ്രാവശ്യം തൃശൂര്‍ ചോദിച്ചു, ഇപ്പോഴിതാ 1000 പഞ്ചായത്തും ചോദിക്കുന്നു. മൊത്തത്തില്‍ എടുത്തോ' എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ മറ്റൊരു കമന്റ്. ബ്ലോക്ക് പഞ്ചായത്തും, ജില്ലാ പഞ്ചായത്തുമൊക്കെ ചേര്‍ത്തായിരുന്നു സുരേഷ് ഗോപിയുടെ പരാമര്‍ശമെന്ന വാദവുമായി മറ്റൊരു വിഭാഗവും രംഗത്തെത്തി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബി.ജെ.പി പ്രവര്‍ത്തകനാണ് താനെന്ന് അഭിമാനത്തോടെ പറയുമെന്നും പ്രചാരണ പരിപാടിക്കിടെ സുരേഷ് ഗോപി പറഞ്ഞിരുന്നു. 'ലോകം ആരാധിക്കുന്ന നരേന്ദ്രമോദിയുടെ പ്രഥമശിഷ്യനാണ് ഞാന്‍. അദ്ദേഹത്തിന്റെ പോരാളിയാണ്. നിങ്ങള്‍ എന്നെ സംഘിയെന്നോ ചാണക സംഘിയെന്നോ വിളിച്ചോളൂ. ശ്രീനാരായണ ഗുരുവിന്റെ ചെമ്പഴന്തിയിലെ വീടിന്റെ തറ ഇപ്പോഴും ചാണകം മെഴുകിയതാണ്. ആ തറയ്ക്ക് നല്ല ഉറപ്പുണ്ട്. അല്ലാതെ വേറെ ചിലരെ പോലെ മറ്റു പലതുമല്ല തറയില്‍ മെഴുകുന്നത്', സുരേഷ് ഗോപി പറഞ്ഞു.

Troll Against Suresh Gopi's 1000 Panchayat Statement

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT