Around us

വെഞ്ഞാറമ്മൂട് ഇരട്ടക്കൊലയില്‍ ആറ് കോണ്‍ഗ്രസുകാരുടെ അറസ്റ്റ് രേഖപ്പെടുത്തി ; വെട്ടിയത് നാലുപേര്‍ ചേര്‍ന്നെന്ന് മൊഴി

വെഞ്ഞാറമ്മൂടില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ മിഥിലാജ്, ഹഖ് മുഹമ്മദ് എന്നിവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസില്‍ 6 കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സജീവ്, സനല്‍,ഷജിത്ത്, നജീബ്, അജിത്ത്, സതി എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പുറമെ സഹായം നല്‍കിയ ചിലരും പൊലീസിന്റെ കസ്റ്റഡിയിലുണ്ട്.

സജീവ്, സനല്‍, അന്‍സര്‍, ഉണ്ണി എന്നിവര്‍ ചേര്‍ന്നാണ് യുവാക്കളെ വെട്ടിയത്. ഇതില്‍ അന്‍സറും ഉണ്ണിയും ഒളിവിലാണ്. ഇവര്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. സമീപ ജില്ലകളിലേക്കും ഇവര്‍ക്കായുള്ള അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് എഫ്‌ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക്‌സഭാ തെരഞ്ഞെടുപ്പ് കലാശക്കൊട്ടിലുണ്ടായ സംഘര്‍ഷത്തില്‍ തുടങ്ങിയ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇരുവിഭാഗങ്ങളും തമ്മില്‍ സംഘര്‍ഷമുണ്ടായതില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. അതേസമയം കൊലപാതകത്തിന് പിന്നാലെ തിരുവനന്തപുരത്തെ കോണ്‍ഗ്രസ് ഓഫീസുകള്‍ക്കുനേരെ അക്രമമുണ്ടായിരുന്നു. ഇതില്‍ പ്രതിഷേധിച്ച് വെമ്പായം പഞ്ചായത്തില്‍ യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുകയാണ്.

പ്രതിഷേധവും ആക്ഷേപഹാസ്യവും സമസമം; 'ആശാനി'ലെ റാപ്പ് വീഡിയോ ഗാനം

വെക്കേഷൻ പൊളിച്ചടുക്കാൻ "അതിരടി" മെയ് 15ന്; ചിത്രീകരണം ഈ ആഴ്ച പൂർത്തിയാവും

വെനസ്വേലയിലെ യു എസ് അധിനിവേശവും ചില യാഥാർഥ്യങ്ങളും

'ക്ലീൻ എന്റർടെയ്നർ, മികച്ച പ്രകടനവുമായി നിഖില വിമൽ'; മികച്ച പ്രതികരണം നേടി 'പെണ്ണ് കേസ്'

അഞ്ചകള്ളകോക്കാന് ശേഷം വീണ്ടും ഉല്ലാസ് ചെമ്പൻ; തിരക്കഥയൊരുക്കാൻ ചെമ്പൻ വിനോദ്! 'ഡിസ്കോ' ടൈറ്റിൽ പോസ്റ്റർ

SCROLL FOR NEXT