Around us

മുത്തലാഖ് ഭരണഘടനാവിരുദ്ധമെന്ന് ഹര്‍ജി : വാദം കേള്‍ക്കാമെന്ന് സുപ്രീം കോടതി; കേന്ദ്ര സര്‍ക്കാരിന് നോട്ടീസ്

THE CUE

മുത്തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം ക്രിമിനല്‍ കുറ്റമാക്കിയ പുതിയ നിയമം സുപ്രീം കോടതി പരിശോധിക്കും. നിയമം ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി വിവിധ സംഘടനകള്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചു.

ജസ്റ്റിസുമാരായ എന്‍.വി. രമണ, അജയ് രസ്തോഗി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ കേന്ദ്ര സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. മതപരമായ ഒരു സമ്പ്രദായം നിയമവിരുദ്ധമാണെന്ന് പ്രസ്താവിച്ചതിന് ശേഷവും അത് തുടരുകയാണെങ്കില്‍ അത് സ്ത്രീധനം പോലെ കുറ്റകരമല്ലേയെന്ന് കോടതി ചോദിച്ചു. നിയമം സ്റ്റേ ചെയ്തിട്ടില്ല.

മുത്തലാഖ് ഭരണഘടനാവിരുദ്ധമാണെന്ന് സുപ്രീം കോടതി നേരത്തെ വിധിച്ചിരുന്നു. അതുകൊണ്ട് തന്നെ മുത്തലാഖ് നിയമം ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജംഇയ്യത് ഉലമായെ ഹിന്ദ് , സമസ്ത കേരള ജംഇയ്യതുല്‍ ഉലമ തുടങ്ങിയ സംഘടനകള്‍ ഹര്‍ജി നല്‍കിയത്. മറ്റ മതങ്ങളില്‍ വിവാഹമോചനവുമായി ബന്ധപ്പെട്ടവ സിവില്‍ നിയമത്തിന്റെ പരിധിയില്‍ തുടരുമ്പോള്‍ മുത്തലാഖ് മാത്രം ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്നത് വിവേനമാണെന്ന് ഹര്‍ജിയില്‍ പറയുന്നു. ഭരണഘടനയുടെ അനുച്ഛേദം 15ന്റെ ലംഘനമാണ് നിയമമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

കഴിഞ്ഞമാസമാണ് മുത്തലാഖ് ചൊല്ലിയുള്ള വിവാഹ മോചനം ക്രിമിനല്‍ കുറ്റമാക്കുന്നതാണ് നിയമം കേന്ദ്ര സര്‍ക്കാര്‍ ഇരുസഭകളിലും പാസാക്കിയതും രാഷ്ട്രപതി നിയമത്തില്‍ ഒപ്പു വെച്ചതും. 84 നെതിരെ 99 വോട്ടുകള്‍ക്കായിരുന്നു ബില്‍ രാജ്യസഭയില്‍ പാസായത്. മുത്തലാഖ് ചൊല്ലുന്ന പുരുഷന് മൂന്ന് വര്‍ഷം വരെ ജയില്‍ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്നതാണ് നിയമം.

യഥാർത്ഥ സംഭവങ്ങൾ ഇക്കുറിയും പശ്ചാത്തലമാകും, ഓപ്പറേഷൻ കംബോഡിയ 2026 നവംബർ-ഡിസംബറോടെ തുടങ്ങാനാണ് പ്ലാൻ: തരുൺ മൂർത്തി അഭിമുഖം

'തിയേറ്റർ' റിലീസിനോടനുബന്ധിച്ച് 'അൺറിട്ടൺ ബൈ ഹെർ' കാമ്പയിൻ; അപൂർവമായ മേഖലകളിലൂടെ സഞ്ചരിച്ച വനിതകളെ ആദരിച്ചു

'എപ്പോഴാണ് ഷൂട്ടിങ് ആരംഭിക്കുന്നത് എന്നാണ് നൈറ്റ് റൈഡേഴ്‌സിന്റെ കഥ കേട്ടയുടൻ മാത്യു ചോദിച്ചത്'; നൗഫൽ അബ്ദുള്ള

ടിജെഎസ് ജോർജ്: ടൈം അമ്പരന്ന ഏഷ്യാവീക്ക് 'ഘോഷയാത്ര'

'പുഴു' പോലെ ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമയല്ല പാതിരാത്രി: റത്തീന

SCROLL FOR NEXT