Around us

വാഹനപരിശോധന: ഒരാഴ്ച കൊണ്ട് ഖജനാവിലെത്തിയത് 36 ലക്ഷം; കൂടുതല്‍ പിഴ ചുമത്തിയത് ഹെല്‍മറ്റ് ധരിക്കാത്തതിന്

THE CUE

വാഹനപരിശോധന കര്‍ശനമാക്കിയതോടെ ആറ് ദിവസം കൊണ്ട് മോട്ടോര്‍ വാഹന വകുപ്പ് പിഴയായി ഈടാക്കിയത് 36.34 ലക്ഷം രൂപ. ശനിയാഴ്ച വരെ ഹെല്‍മറ്റ് ധരിക്കാത്തതിന് 5192 പേരെ പിടികൂടിയപ്പോള്‍ ഇതില്‍ 2586 പേരും പിന്‍സീറ്റില്‍ യാത്ര ചെയ്തവരാണ്. ഈ മാസം രണ്ടാം തിയ്യതി മുതലാണ് വാഹനപരിശോധന കര്‍ശനമാക്കിയത്.

ഹെല്‍മറ്റ് ധരിക്കാതെ വാഹനമോടിച്ചവരില്‍ നിന്നും 500 രൂപ വീതമാണ് പിഴ ഈടാക്കുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് 901 പേര്‍ക്ക് പിഴ ചുമത്തി. 80 ടൂറിസ്റ്റ് ബസുകളും പിടിയിലായിട്ടുണ്ട്.

മോട്ടോര്‍വാഹന നിയമത്തില്‍ ഭേദഗതി വരുത്തിയപ്പോള്‍ പിഴ തുക കുത്തനെ ഉയര്‍ത്തിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കേരളം പിഴത്തുക കുറവ് വരുത്തിയത്. ഇത് നിയമവിരുദ്ധമാണെന്ന് അറ്റോര്‍ണി ജനറല്‍ നിയമോപദേശം നല്‍കിയിട്ടുണ്ട്. ഇത് സംസ്ഥാനത്തെ ബാധിക്കില്ലെന്നാണ് ഗതാഗതവകുപ്പ് കണക്കുകൂട്ടുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT