Around us

പൊന്നണിഞ്ഞ് നീരജ്; ടോക്യോയില്‍ ഇന്ത്യക്ക് ചരിത്ര സ്വര്‍ണം

ടോക്യോ; ഒളിമ്പിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണ മെഡല്‍ സമ്മാനിച്ച് നീരജ് ചോപ്ര. പുരുഷ ജാവലിന്‍ ത്രോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്ര സ്വര്‍ണം നേടിയത്.

ജാവലിന്‍ ത്രോ ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്യോയില്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്.

ഒളിമ്പിക് ചരിത്രത്തില്‍ അത്‌ലറ്റിക്‌സില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ മെഡലാണിത്. 2008ലെ ബീജിംഗ് ഒളിമ്പിക്‌സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഒളിമ്പിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ മെഡലാണിത്.

ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി.

ഹരിയാന സ്വദേശിയായ നീരജ് ഒരു സാധാരണ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്.

ഡ്രമ്മർ ജാക്സണായി അപ്പാനി ശരത്; 'അനന്തൻ കാടി'ലെ പുതിയ ക്യാരക്ടർ പോസ്റ്റർ

ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം; "പൂച്ച സാർ” ടൈറ്റിൽ പോസ്റ്റർ റിലീസായി

കാളകൂറ്റന്മാർക്ക് നടുവിൽ കൃഷ്ണൻകുട്ടി! 'അനന്തൻ കാടി'ലെ ഇന്ദ്രൻസിൻ്റെ ക്യാരക്ടർ പോസ്റ്റർ

ആഗോള വിപണിയില്‍ സാന്നിധ്യമാകാന്‍ മില്‍മ; ലക്ഷ്യം 2031ഓടെ 10,000 കോടി വിറ്റുവരവ്

'അനന്തൻ കാട്'ൽ കൃഷ്ണൻകുട്ടിയായി ഇന്ദ്രൻസ്; ക്യാരക്ടർ പോസ്റ്റർ പുറത്ത്

SCROLL FOR NEXT