Around us

'ഏറ്റവും ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തെ കരിനിഴലിലാക്കി, മുസ്ലീങ്ങളെ ലക്ഷ്യമിട്ടു'; ലോകത്തെ സ്വാധീനിച്ചവരുടെ ടൈംസ് പട്ടികയില്‍ മോദിയും

ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തികളുടെ ടൈംസ് പട്ടികയില്‍ ഇടംപിടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും. മോദിയുടെ ഭരണം ലോകത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ ജനാധിപത്യത്തെ കരിനിഴലിലാക്കുന്നതാണെന്ന് 2020ലെ പട്ടികയില്‍ മോദിയുടെ പേരുള്‍പ്പെടുത്തിയതെന്തിനെന്ന് വിശദീകരിക്കുന്ന ലേഖനത്തില്‍ ടൈംസ് മാഗസിന്‍ പറയുന്നു. ടൈംസ് എഡിറ്ററായ കാര്‍ള്‍ വിക്ക് ആണ് ലേഖനം എഴുതിയിരിക്കുന്നത്.

'ജനാധിപത്യത്തിന്റെ താക്കോള്‍ വാസ്തവത്തില്‍ തെരഞ്ഞെടുപ്പുകളല്ല, ആര്‍ക്കാണ് കൂടുതല്‍ വോട്ടുകള്‍ ലഭിച്ചതെന്നാണ് തെരഞ്ഞെടുപ്പ് പറയുന്നത്', എന്ന വരികളോടെയാണ് ലേഖനം ആരംഭിക്കുന്നത്. ഏറ്റവും പ്രധാനം വിജയിക്കുന്നയാള്‍ക്ക് വോട്ട് ചെയ്യാത്തവരുടെ അവകാശങ്ങളാണ്. ഏഴ് പതിറ്റാണ്ടിലേറെയായി ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് ഇന്ത്യ. എല്ലാ മതവിഭാഗങ്ങളില്‍പ്പെട്ടവരും അവിടെ ഒരുമിച്ച് താമസിച്ചു. ഐക്യത്തിന്റെയും സ്ഥിരതയുടെയും ഒരു ഉദാഹരണമെന്നാണ് ദലൈലാമ ഇന്ത്യയെ വിശേഷിപ്പിച്ചിട്ടുള്ളത്. എന്നാല്‍ നരേന്ദ്രമോദി ഈ ജനാധിപത്യമൂല്യങ്ങളെയെല്ലാം സംശയത്തിലാക്കിയെന്ന് ലേഖനം പറയുന്നു.

ഇന്ത്യയുടെ പ്രധാനമന്ത്രിമാരില്‍ ഭൂരിഭാഗം പേരും, ജനസംഖ്യയുടെ 80 ശതമാനത്തോളം വരുന്ന ഹിന്ദു സമൂഹത്തില്‍ നിന്നുള്ളവരായിരുന്നുവെങ്കിലും ഹിന്ദുക്കളല്ലാതെ മറ്റാരും പ്രധാനമല്ല എന്ന അവസ്ഥയുണ്ടാക്കിയത് മോദി മാത്രമാണെന്ന് ടൈം മാഗസിന്‍ വിമര്‍ശിക്കുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സാമൂഹിക ശാക്തീകരണത്തെ കുറിച്ചുള്ള വാഗ്ദാനങ്ങള്‍ നല്‍കി ആദ്യം അധികാരത്തിലെത്തിയതിന് ശേഷം അദ്ദേഹത്തിന്റെ പാര്‍ട്ടിയായ-ഹൈന്ദവ ദേശീയവാദികളായ- ബി.ജെ.പി മുസ്ലീങ്ങളെ ആക്രമിച്ചുകൊണ്ട് സാമൂഹ്യപുരോഗതിയും ബഹുസ്വരതയും ഇല്ലാതാക്കി. മുസ്ലീങ്ങളെ പ്രത്യേകമായി ലക്ഷ്യമിട്ടു. മഹാമാരിയുടെ തീച്ചൂള വിയോജിപ്പികള്‍ അടിച്ചമര്‍ത്തുന്നതിനുള്ള മറയായി. ലോകത്തെ ഏറ്റവും ഊര്‍ജ്ജസ്വലമായ ജനാധിപത്യം കരിനിഴലിലായി', ടൈംസ് ലേഖനം വിമര്‍ശിക്കുന്നു.

റ്റിസി മറിയം തോമസ് കാണുന്ന ‘മലയാളിയുടെ മനോലോകം’

മിനിമൽ സൊസൈറ്റിയുടെ ചലച്ചിത്രമേള മെയ് 10 മുതൽ കോഴിക്കോട്, പതിനെട്ട് പുതിയ മലയാള സിനിമകൾ പ്രദർശിപ്പിക്കും

വിനീതായത് കൊണ്ട് മാത്രമാണ് ഞാനാ പടം ചെയ്തത്; വർഷങ്ങൾക്ക് ശേഷത്തിലെ കഥാപാത്രത്തെ കുറിച്ച് തനിക്ക് ആശങ്കയുണ്ടായിരുന്നു എന്ന് നിവിൻ പോളി

സിംഹത്തോട് പൊരുതാൻ കുഞ്ചാക്കോ ബോബൻ, രക്ഷിക്കാൻ ശ്രമിച്ച് സുരാജ് വെഞ്ഞാറമൂട്; 'ഗര്‍ര്‍ര്‍..' ടീസർ പുറത്ത്

സിഐഡി രാമചന്ദ്രനായി കലാഭവൻ ഷാജോൺ; CID രാമചന്ദ്രൻ റിട്ടയേഡ് എസ്ഐ മെയ് 24-ന്

SCROLL FOR NEXT