Around us

ടിക്ക്‌ടോക്ക് നീക്കി; വിവരങ്ങള്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്ന് വിശദീകരണം

മൊബൈല്‍ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ടിക് ടോക് നീക്കി. പ്ലേ സ്റ്റോര്‍, ആപ്‌സ്‌റ്റോര്‍ എന്നിവയില്‍ നിന്നാണ് നീക്കം ചെയ്തിരിക്കുന്നത്. ടിക്‌ടോക്, യുസി ബ്രൗസര്‍ ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ ഇന്നലെയാണ് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന് ആരോപിച്ചാണ് നടപടി. എന്നാല്‍ വിവരങ്ങള്‍ ചൈനയടക്കം ഒരു രാജ്യത്തിനും കൈമാറിയിട്ടില്ലെന്ന് ടിക് ടോകിന്റെ വിശദീകരണം.

ചൈനയുമായുള്ള അതിര്‍ത്തി പ്രശ്നത്തിന് പിന്നാലെയാണ് കേന്ദ്ര സര്‍ക്കാരിന്റെ നടപടി. ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് നിരോധിച്ചിരിക്കുന്നതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നത്. രാജ്യസുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്നാണ് വിശദീകരണം. ഇന്ത്യയുടെ പ്രതിരോധ സംവിധാനം, ക്രമസമാധാനം എന്നിവയ്ക്ക് ഈ ആപ്പുകള്‍ ഭീഷണിയാണെന്നും പറയുന്നു.

ചൈനീസ് ആപ്പുകള്‍ സുരക്ഷയെയും സ്വകാര്യതയെയും ബാധിക്കുന്നതായി കാണിച്ച് നിരവധി പരാതികള്‍ ഐടി മന്ത്രാലയത്തിന് ലഭിച്ചുവെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.ലഡാക്ക് പ്രശ്നത്തിന് പിന്നാലെ ഈ ആപ്പുകള്‍ നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഈ ആപ്ലിക്കേഷനുകള്‍ വഴി ഇന്ത്യക്കാരായ ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നതായി കണ്ടെത്തിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം.

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

SCROLL FOR NEXT