Around us

‘കിടക്കയില്‍ കടുവ’; അസം വെള്ളപ്പൊക്കത്തില്‍ കാസിരംഗയില്‍ നിന്ന് ഒഴുകിയെത്തിയ കടുവ അഭയം തേടിയത് വീടിനകത്ത്

THE CUE

വെള്ളപ്പൊക്ക ദുരിതം നേരിടുന്ന അസാമിലെ കാസിരംഗയില്‍ നിന്നുള്ള ഒരു ഫോട്ടോ ട്വിറ്ററില്‍ വൈറലായിരിക്കുകയാണ്. കടുവ ഒരു വീട്ടിലെ കിടക്കയില്‍ വിശ്രമിക്കുന്നു. ദേശീയ ഉദ്യാനത്തില്‍ നിന്ന് രക്ഷപ്പെട്ട കടുവ ദേശീയപാതക്കടുത്തുള്ള വീട്ടിലെത്തിയതാകാമെന്നാണ് കരുതുന്നത്. വെള്ളപ്പൊക്കത്തില്‍ നിരവധി മൃഗങ്ങളാണ് മരിച്ചത്.

വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഇന്ത്യയാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. കടുവ വരുന്നത് കണ്ട് വീട്ടുടമ ഭയന്ന് നിലവിളിച്ചു. വീട്ടുടമ വനംവകുപ്പിനെ അറിയിച്ചു. കടുവയെ സുരക്ഷിതമായി മാറ്റാനുള്ള ശ്രമത്തിലാണ് അധികൃതര്‍. രാത്രി കാട്ടിലേക്കെത്തിക്കാനാണ് തീരുമാനം.

വംശനാശ ഭീഷണിയുള്ള കാണ്ടാമൃഗങ്ങളുള്ള ദേശീയോദ്യാനത്തിന്റെ 95 ശതമാനവും വെള്ളത്തിനടയിലായി. ബ്രഹ്മപുത്ര നദിയിലെ ജലനിരപ്പ് ഉയര്‍ന്നതാണ് ദുരിതത്തിനിടയാക്കിയത്. വന്യമൃഗങ്ങള്‍ രക്ഷപ്പെടുകയാണ്. രണ്ട് വര്‍ഷം മുമ്പും വെള്ളപ്പൊക്കത്തില്‍ 360 മൃഗങ്ങള്‍ മരിച്ചിരുന്നു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT