Photo courtesy : khaleejtimes 
Around us

‘ചെക്ക് കൊടുത്തയാളെ മനസിലായി’ , നാസിലിനെതിരെ ക്രിമിനല്‍ കേസിന് തുഷാര്‍ വെള്ളാപ്പള്ളി

THE CUE

ചെക്ക് കേസ് നല്‍കി അജ്മാനില്‍ അറസ്റ്റ് ചെയ്യിപ്പിച്ച നാസില്‍ അബ്ദുള്ളക്കെതിരെ നിയമനടപടിക്ക് ഒരുങ്ങി തുഷാര്‍ വെള്ളാപ്പള്ളി. ഗൂഢാലോചനയും കൃത്രിമരേഖ ചമയ്ക്കലും ഉള്‍പ്പടെയുള്ള കുറ്റങ്ങള്‍ ആരോപിച്ച് ക്രിമിനല്‍ കേസ് നല്‍കാനാണ് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ആലോചന. നാസിലിന് തന്റെ ചെക്ക് എത്തിച്ച് നല്‍കിയ ആളെ മനസിലായതായും നിയമനടപടിയിലേക്ക് കടന്നതിനാല്‍ ആരാണെന്ന് വെളിപ്പെടുത്തുന്നില്ലെന്നും തുഷാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നാസില്‍ നല്‍കിയ ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയിലെ വിദേശയാത്രക്കിടെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെളിവില്ലാത്തതിനാല്‍ പിന്നീട് തുഷാര്‍ മോചിതനായി. പരാതിക്കാരന്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന നീരീക്ഷണത്തിലാണ് കോടതിയുടെ നടപടിയുണ്ടായത്. പരാതിക്കാരന്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് കോടതി പ്രസ്താവിക്കുകയും ചെയ്തു. യാത്രാവിലക്കിനേത്തുടര്‍ന്ന് യുഎഇയില്‍ തുടരുകയായിരുന്ന തുഷാറിന് പാസ്പോര്‍ട്ട് തിരിച്ചു നല്‍കുകയും ചെയ്തിരുന്നു.

തുഷാര്‍ വെള്ളാപ്പള്ളിയെ പരാതിക്കാരനായ നാസില്‍ അബ്ദുള്ള ചെക്ക് കേസില്‍ കുടുക്കിയതാണെന്ന് സംശയം ജനിപ്പിക്കുന്ന വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറന്നുവന്നിരുന്നു. തുഷാറിനെ കേസില്‍ പെടുത്താനുള്ള പദ്ധതി കബീര്‍ എന്നയാളോട് പരാതിക്കാരനായ നാസില്‍ അബ്ദുള്ള വിശദീകരിക്കുന്ന ശബ്ദസന്ദേശങ്ങളാണ് പുറത്തായത്. ഇരുപതോളം വോയ്‌സ് ക്ലിപ്പുകളാണ് പുറത്തുവന്നത്. 25,000 ദിര്‍ഹം നല്‍കിയാല്‍ ബ്ലാങ്ക് ചെക്ക് ലഭിക്കുമെന്നും യുഎഇയിലെത്തുമ്പോള്‍ പൂട്ടുമെന്നുമാണ് നാസില്‍ അബ്ദുള്ള പറയുന്നത്. തുഷാര്‍ അടുത്ത് തന്നെ യുഎഇയിലെലെത്തുമെന്നും അപ്പോള്‍ പൂട്ടാമെന്നും അങ്ങനെ വരുമ്പോള്‍ പണം പറന്നുവരുമെന്നും നാസില്‍ വിശദീകരിക്കുന്നു.

മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷയും നാടുകടത്തലും ലഭിക്കാവുന്ന കുറ്റങ്ങളാണ് നാസിലിനെതിരെ തുഷാര്‍ ആരോപിക്കുന്നത്. തന്റെ അറിവില്ലാതെ മറ്റൊരാളുടെ പക്കല്‍ നിന്ന് ചെക്ക് വാങ്ങിയാണ് കേസ് നല്‍യിയത്. ഇത് ഗൂഢാലോചനയാണ്. ഒമ്പത് മുതല്‍ പത്ത് വര്‍ഷക്കാലം മുന്നേയുള്ള, നിരോധിക്കപ്പെട്ട ചെക്ക് കൊണ്ട് പോയി, അങ്ങനെയൊരു അക്കൗണ്ടില്ലെന്ന് എഴുതിവാങ്ങി, ഇങ്ങനൊരു കേസ് എനിക്കെതിരെ കെട്ടിച്ചമയ്ക്കുകയായിരുന്നു. യുഎഇയിലെ നിയമസംവിധാനങ്ങള്‍ വച്ച് ഇത് വളരെ ഗുരുതരമായ കുറ്റമാണ്. യുഎഇയിലെ സുതാര്യമായ നിയമസംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് എനിക്ക് 20 ദിവസം കൊണ്ട് തന്നെ നീതി കിട്ടിയത്'' ഏഷ്യാനെറ്റ് ന്യൂസിനോടാണ് തുഷാറിന്റെ പ്രതികരണം.

Photo courtesy : khaleej times

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT