Around us

ശ്രീധരന്‍ പിള്ളയെ തള്ളി തുഷാര്‍, അറസ്റ്റിന് പിന്നില്‍ സിപിഎം അല്ല

THE CUE

ചെക്ക് കേസില്‍ കുടുക്കിയത് സിപിഐഎം ആണെന്ന് കരുതുന്നില്ലെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. ചെക്ക് കേസില്‍ മോചിതനായ ശേഷം കൊച്ചിയിലെത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുഷാര്‍. ആലുവ ഗുരുദേവ ആശ്രമത്തിലാണ് വിശദീകരണത്തിനായി തുഷാര്‍ വെള്ളാപ്പള്ളി വാര്‍ത്താ സമ്മേളനം നടത്തിയത്.

തുഷാര്‍ വെള്ളാപ്പള്ളിയെ യു എ ഇയില്‍ വച്ച് കുടുക്കിയത് സിപിഐഎം ആണെന്നായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിളളയുടെ ആരോപണം. ഈ വാദമാണ് തുഷാര്‍ തള്ളിയത്. സിപിഐഎം ഗുഡാലോചന നടത്തിയാണ് തുഷാറിനെ അറസ്റ്റ് ചെയ്യിച്ചതെന്നും നിരപരാധിയെ എന്തിന് വേട്ടയാടിയെന്നതില്‍ സര്‍ക്കാര്‍ അന്വേഷണം വേണമെന്നും ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടിരുന്നു.

കേസ് രാഷ്ട്രീയമായോ സാമുദായികമായോ ഒന്നും കാണേണ്ടതില്ല. എസ് എന്‍ ഡി പി യോഗം വൈസ് പ്രസിഡന്റ് കൂടിയാണ് ഞാന്‍. ആ നിലയ്ക്ക് സിപിഐഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും സഹായം എനിക്ക് കിട്ടിയിട്ടുണ്ട്. ഒരു തരത്തിലുള്ള ഉപദ്രവവും ആരും ചെയ്തിട്ടില്ല.

മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ യൂസഫലി, അമൃതാനന്ദമയി എന്നിവരുടെ പിന്തുണയും സഹായവും ലഭിച്ചിരുന്നുവെന്നും തുഷാര്‍ പറയുന്നു. പാല ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ പ്രപ്രചരണത്തില്‍ സജീവമാകുമെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി. തന്നെ സഹായിച്ചതിന്റെ പേരില്‍ എം എ യൂസഫലിയെ അധിക്ഷേപിക്കുന്നതിനെതിരെയും തുഷാര്‍ പ്രതികരിച്ചു. എല്ലാവരെയും സഹായിക്കുന്ന വ്യക്തിയാണ് യൂസഫലിയെന്നും തുഷാര്‍. മുഖ്യമന്ത്രിയുടെ ഇടപെടല്‍ സ്വാഭാവികമായിരുന്നുവെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

നാസില്‍ നല്‍കിയ ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിയിലെ വിദേശയാത്രക്കിടെ അജ്മാന്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തെളിവില്ലാത്തതിനാല്‍ പിന്നീട് തുഷാര്‍ മോചിതനായി. പരാതിക്കാരന്‍ സമര്‍പ്പിച്ച രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന നീരീക്ഷണത്തിലാണ് കോടതിയുടെ നടപടിയുണ്ടായത്. പരാതിക്കാരന്‍ മതിയായ തെളിവുകള്‍ ഹാജരാക്കാനായില്ലെന്ന് കോടതി പ്രസ്താവിക്കുകയും ചെയ്തു. യാത്രാവിലക്കിനേത്തുടര്‍ന്ന് യുഎഇയില്‍ തുടരുകയായിരുന്ന തുഷാറിന് പാസ്പോര്‍ട്ട് തിരിച്ചു നല്‍കുകയും ചെയ്തിരുന്നു.

തുഷാര്‍ വെള്ളാപ്പള്ളിയെ പരാതിക്കാരനായ നാസില്‍ അബ്ദുള്ള ചെക്ക് കേസില്‍ കുടുക്കിയതാണെന്ന് സംശയം ജനിപ്പിക്കുന്ന വാട്ട്‌സ് ആപ്പ് സന്ദേശങ്ങള്‍ പുറന്നുവന്നിരുന്നു. തുഷാറിനെ കേസില്‍ പെടുത്താനുള്ള പദ്ധതി കബീര്‍ എന്നയാളോട് പരാതിക്കാരനായ നാസില്‍ അബ്ദുള്ള വിശദീകരിക്കുന്ന ശബ്ദസന്ദേശങ്ങളാണ് പുറത്തായത്. ഇരുപതോളം വോയ്‌സ് ക്ലിപ്പുകളാണ് പുറത്തുവന്നത്. 25,000 ദിര്‍ഹം നല്‍കിയാല്‍ ബ്ലാങ്ക് ചെക്ക് ലഭിക്കുമെന്നും യുഎഇയിലെത്തുമ്പോള്‍ പൂട്ടുമെന്നുമാണ് നാസില്‍ അബ്ദുള്ള പറയുന്നത്. തുഷാര്‍ അടുത്ത് തന്നെ യുഎഇയിലെലെത്തുമെന്നും അപ്പോള്‍ പൂട്ടാമെന്നും അങ്ങനെ വരുമ്പോള്‍ പണം പറന്നുവരുമെന്നും നാസില്‍ വിശദീകരിക്കുന്നു.

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

SCROLL FOR NEXT