Around us

തൃത്താലയില്‍ ബല്‍റാമിനെതിരെ പി.രാജേഷിന് സാധ്യത; മണ്ഡലം തിരിച്ചു പിടിക്കാനുള്ള അടവുകളുമായി സി.പി.എം

തൃത്താല മണ്ഡലം തിരിച്ചു പിടിക്കാനുള്ള നീക്കവുമായി സി.പി.എം.വി.ടി ബല്‍റാമിനെതിരെ എം.ബി രാജേഷ് ഉള്‍പ്പെടെയുള്ളവരെ സി.പി.എം പരിഗണിക്കുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഡി.വൈ.എഫ്.ഐ പാലക്കാട് ജില്ലാ കമ്മിറ്റിയംഗവും ഒളിമ്പിക് അസോസിയേഷന്‍ ജില്ലാ ചെയര്‍മാനുമായ പി.രാജേഷിന്റെ പേരാണ് ഇപ്പോള്‍ പരിഗണനയിലുള്ളത്. 2011ലാണ് ഇടതുമണ്ഡലമായിരുന്ന തൃത്താല നഷ്ടപ്പെട്ടത്. 2016ല്‍ വി.ടി ബല്‍റാം ഭൂരിപക്ഷം ഉയര്‍ത്തിയിരുന്നു.

യുവാക്കള്‍ക്കിടയില്‍ സ്വാധീനമുണ്ടെന്നതാണ് പി.രാജേഷിനെ പരിഗണിക്കാന്‍ കാരണം. ഷൊര്‍ണൂര്‍ കേന്ദ്രീകരിച്ചുള്ള സാംസ്‌കാരിക സംഘടനയായ ജ്വാലയുടെ നേതൃത്വത്തിലുള്ള വ്യക്തി എന്നതും രാജേഷിന് മുന്‍തൂക്കം നല്‍കുന്നു. സി.പി.എം നേതാവും നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന പി.ഗോവിന്ദന്‍കുട്ടിയുടെ മകനാണ്.

പി.രാജേഷിന്റെ കുടുംബ ബന്ധങ്ങളും മണ്ഡലത്തില്‍ തുണയ്ക്കുമെന്നാണ് സി.പി.എമ്മിന്റെ കണക്കുകൂട്ടല്‍. നായര്‍,മുസ്ലീം വോട്ടുകള്‍ ലഭിച്ചാലേ വി.ടി ബല്‍റാമിനെ പരാജയപ്പെടുത്താനാകുകയുള്ളുവെന്നാണ് സി.പി.എമ്മിന്റെ വിലയിരുത്തല്‍. അത്തരത്തിലുള്ള സ്ഥാനാര്‍ത്ഥികളെയായിരുന്നു തേടിയിരുന്നത്. രാജേഷിന് ഇത് കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

ലിറ്റില്‍ റെഡ് റൈഡിംഗ് ഹുഡിനൊപ്പം ആരോഗ്യകരമായ ഭക്ഷണശീലം പറഞ്ഞ് വായനോത്സവത്തിലെ പാചകസെഷന്‍

തിയറ്ററുകളിൽ മുന്നേറി മലയാളി ഫ്രം ഇന്ത്യ; രണ്ടാം ദിവസം പിന്നിട്ടപ്പോൾ നേടിയത് എട്ടു കോടിയിലധികം

ആസിഫ് അലിയ്ക്കൊപ്പം അനശ്വര രാജൻ; പ്രീസ്റ്റിന് ശേഷം പുതിയ ചിത്രവുമായി ജോഫിൻ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രം പൂജ

സിനിമയുടെ റിലീസിന് തലേദിവസം വരെ കാത്തുനിന്നത് എന്തിന്?; നിഷാദ് കോയയുടെ ആരോപണത്തിൽ പ്രതികരിച്ച് നിവിനും ലിസ്റ്റിനും ഡിജോയും

ഇനി കാണാൻ പോകുന്നത് വില്ലന്റെ കഥ; ഹനീഫ് അദേനി - ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ ചിത്രീകരണം ആരഭിച്ചു

SCROLL FOR NEXT