Around us

‘ഭാരത് മാതാ കീ ജയ്’ വിളിക്കുന്നവര്‍ മാത്രം ഇന്ത്യയില്‍ തുടരുമെന്ന് ഹിമാചല്‍ മുഖ്യമന്ത്രി 

THE CUE

'ഭാരത് മാതാ കീ ജയ്' വിളിക്കുന്നവര്‍ മാത്രം ഇന്ത്യയില്‍ തുടരുമെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍. ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ കാണുന്നതിനിടെയായിരുന്നു ജയ് റാം ഠാക്കൂറിന്റെ വിവാദപരാമര്‍ശം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഭാരത് മാതാ കീ ജയ്' വിളിക്കുന്നവര്‍ ആരാണോ അവര്‍ ഇന്ത്യയില്‍ തുടരും. അല്ലാത്തവര്‍ ഇന്ത്യയെ എതിര്‍ക്കുന്നവരാണ്. അവര്‍ ഭരണഘടനയെ മാനിക്കുകയില്ല, അവര്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കും. അങ്ങനെയുള്ളവരെ കുറിച്ച് തീര്‍ച്ചയായും ചിന്തിക്കേണ്ടതുണ്ടെന്നുമാണ് ജയ് റാം പറഞ്ഞത്.

രാജ്യത്ത് ആളുകള്‍ ചില പ്രത്യേക മനസ്ഥിതികളോടെയാണ് പ്രവര്‍ത്തിക്കുന്നതെന്നും, അത്തരം ആളുകളെ എതിര്‍ക്കാന്‍ സമയം വരുമെന്നാണ് കരുതുന്നതെന്നും ജയ് റാം പറഞ്ഞു.

രാഹുൽ ഗാന്ധിക്കൊപ്പമുള്ള റൈഡ് ലൈഫ് ടൈം മൊമന്റ് | Murshid Basheer Interview

വരുന്നു "ചത്ത പച്ച - റിങ് ഓഫ് റൗഡീസ്"; ടൈറ്റിൽ ട്രാക്ക് പുറത്ത്, ആഗോള റിലീസ് 2026 ജനുവരി 22 ന്

ഗ്ലോബല്‍ വില്ലേജില്‍ ക്രിസ്മസ് കാലം

സമാന ചിന്താഗതിക്കാരായ പാര്‍ട്ടികളും ആശയപരമായ യോജിപ്പും; യുഡിഎഫില്‍ ചര്‍ച്ചയായി മുന്നണി വിപുലീകരണം

കളങ്കാവല്‍; കൊല്ലുമ്പോള്‍ ലഹരി അനുഭവിക്കുന്ന സ്റ്റാൻലി ദാസ്

SCROLL FOR NEXT