Around us

തൂത്തുക്കുടി കസ്റ്റഡി മരണം: നാല് പൊലീസുകാര്‍ അറസ്റ്റില്‍

തൂത്തുക്കുടിയില്‍ അച്ഛനും മകനും പൊലീസ് മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട കേസില്‍ നാല് പൊലീസുകാര്‍ കൂടി അറസ്റ്റില്‍. സബ് ഇന്‍സ്‌പെക്ടര്‍ ബാലകൃഷ്ണന്‍, കോണ്‍സ്റ്റബിള്‍മാരായ മുത്തുരാജ്, മുരുകന്‍, ഇന്‍സ്‌പെക്ടര്‍ ശ്രീധര്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. പ്രതികളില്‍ ഒരാളായ സത്താന്‍കുളം പൊലീസ് സ്റ്റേഷന്‍ എസ്‌ഐ രഘു ഗണേഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് മൊബൈല്‍ ഫോണ്‍ കട തുറന്നുവെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത ജയരാജനും മകന്‍ ബെനിക്‌സുമായിരുന്നു കസ്റ്റഡിയില്‍ കൊല്ലപ്പെട്ടത്. പൊലീസുകാരെ പ്രതികളാക്കാന്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് നിരീക്ഷിച്ചിരുന്നു.

കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പൊലീസിനെതിരെ ഗുരുതര ആരോപണവുമായി ഇരുവരുടെയും ബന്ധുക്കള്‍ രംഗത്തെത്തി. സത്താന്‍കുളം സ്റ്റേഷനിലെ വനിത കോണ്‍സ്റ്റബിള്‍ പൊലീസുകാര്‍ക്കെതിരെ മൊഴി നല്‍കുകയും ചെയ്തിരുന്നു. ജയരാജനെയും ബെനിക്‌സിനെയും പൊലീസുകാര്‍ ലാത്തി കൊണ്ട് ക്രൂരമായി മര്‍ദ്ധിച്ചെന്നായിരുന്നു മൊഴി. സിബിസിഐഡിയാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT