Around us

‘ദുരിതാശ്വാസഫണ്ട് കൊണ്ട് ചെയ്തത് ഇതൊക്കെയാണ്’; പ്രളയം ബാധിക്കാത്ത പുതിയ വീട് ചൂണ്ടി മന്ത്രി എം എം മണി  

THE CUE

പ്രളയത്തെ അതിജീവിക്കുന്ന പുതിയ വീടുകള്‍ പ്രളയഫണ്ടുകൊണ്ട് എന്ത് ചെയ്തു എന്നതിന്റെ ഉത്തരമാണെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം എം മണി. ആലപ്പുഴ ചിങ്ങോലിയില്‍ പില്ലറുകള്‍ക്ക് മുകളില്‍ നിര്‍മ്മിച്ച വീടിന്റെ ചിത്രം പങ്കുവെച്ചുകൊണ്ടാണ് മന്ത്രിയുടെ പ്രതികരണം. ഇപ്പോഴത്തെ പ്രളയം അതിജീവിച്ച വീടുകളിലൊന്നാണിത്. കഴിഞ്ഞ പ്രളയത്തില്‍ തകര്‍ന്ന വീടിന് പകരം കേരള സര്‍ക്കാര്‍, സഹകരണ വകുപ്പിന്റെ കീഴില്‍ കെയര്‍ ഹോം പദ്ധതി പ്രകാരം ചിങ്ങോലിയില്‍ നിര്‍മ്മിച്ചു നല്‍കിയത്. ഈ പ്രളയകാലത്ത് വീട്ടുകാര്‍ പുതിയ വീട്ടില്‍ത്തന്നെ സുഖമായിതാമസിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

പ്രളയഫണ്ട് കൊണ്ട് എന്തൊക്കെ ചെയ്തു എങ്ങനെയൊക്കെ ചെയ്തു എന്നൊക്കെ ചോദിക്കുന്നവര്‍ക്കുള്ള ഉത്തരം കൂടിയാണ് ഇത്തരത്തില്‍ നിര്‍മ്മിച്ചു നല്‍കിയ വീടുകള്‍.
എംഎം മണി
പ്രളയ ദുരിതാശ്വാസ നിധിക്കെതിരെയും ക്യാംപുകളില്‍ സഹായം എത്തിക്കുന്നത് വിലക്കിയും ഒരു വിഭാഗം സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണം നടത്തുന്നുണ്ട്.

ദുരിതാശ്വാസനിധിയേക്കുറിച്ച് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരുന്നു. നാടിനോട് സ്‌നേഹമുള്ള ആരും ഇങ്ങനെ ചെയ്യില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കഴിഞ്ഞ തവണ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്ക് വലിയ പിന്തുണ ലഭിച്ചു. ഇത്തവണ ഇക്കാര്യം നിലവില്‍ അഭ്യര്‍ത്ഥിച്ചിട്ടില്ല. എന്നിട്ട് പോലും ചിലര്‍ ഇതിനെതിരെ പ്രചാരണവുമായി എത്തിയിട്ടുണ്ട്. ഇത് നാടിനോട് ചെയ്യുന്ന അനീതിയാണ്. നാടിനോട് സ്‌നേഹമുള്ള ആരും ഇങ്ങനെ ചെയ്യില്ല. ദുരിതാശ്വാസനിധിയില്‍ ലഭിക്കുന്ന പണം അതിന് മാത്രമാണ് ചെലവഴിക്കുക. വ്യാജപ്രചരണങ്ങളില്‍ ജനം കുടുങ്ങിപ്പോകരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

നല്ലത് മാത്രം സംഭവിച്ചാല്‍ അത് ലൈഫല്ലല്ലോ, ഒന്നരമണിക്കൂർ ദൈർഘ്യമുളള ഷോയെ അഞ്ച്മിനിറ്റ് കൊണ്ട് വിലയിരുത്തരുത് :ഡബ്സി

SCROLL FOR NEXT