Around us

‘മഹാമാരിയുടെ സമയത്തും ഇതാണ് മോദി സർക്കാരിന്റെ മുൻഗണന’

THE CUE

ഗുജറാത്ത് പൊലീസ് എഫ്‌ഐആര്‍ രജിസറ്റര്‍ ചെയ്ത വിഷയത്തില്‍ പ്രതികരണവുമായി മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. കൊവിഡ് പോലുള്ള മഹാമാരിയുടെ സമയത്തും മോദി സര്‍ക്കാരിന്റെ മുന്‍ഗണ എന്താണെന്ന് വ്യക്തമാക്കുന്ന നടപടിയാണ് ഇതെന്ന് കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. എഫ്‌ഐആറിനെ കുറിച്ചുള്ള വിശദാംശങ്ങള്‍ പോലും തന്റെ പക്കലില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ ദ വയറിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്തു, മതവികാരം വ്രണപ്പെടുത്തി എന്നീ പരാതികളിലാണ് കണ്ണന്‍ ഗോപിനാഥനെതിരെയും പ്രശാന്ത് ഭൂഷണെതിരെയും ഗുജറാത്ത് പൊലീസ് കേസെടുത്തത്. രാജ്‌കോട്ട് സ്വദേശിയായ മുന്‍ സൈനികനാണ് പരാതി നല്‍കിയത്. പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലുള്ള കാര്യങ്ങള്‍ പോലും തനിക്കറിയില്ലെന്നും, മാധ്യമങ്ങളിലൂടെയാണ് വിവരം അറിഞ്ഞതെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്ത് ആളുകളെ തെറ്റിദ്ധരിപ്പിച്ചതിനാണ് നടപടിയെന്ന് മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. ഏത് ഓര്‍ഡറിനെ കുറിച്ചാണ് എഫ്‌ഐആറില്‍ പറയുന്നതെന്ന് എനിക്കറിയില്ല. സര്‍ക്കാര്‍ ഉത്തരവുകള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുമെങ്കില്‍ എന്ത് ചെയ്യാനാകും? എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പൊലീസ് അടിസ്ഥാന പരിശോധന എങ്കിലും നടത്തണം. എനിക്കെതിരെ മാത്രമല്ല, ഒരു മാധ്യമപ്രവര്‍ത്തകനെതിരെയും കേസുണ്ട്. ഇതിന്റെ അര്‍ത്ഥം ജനങ്ങള്‍ സര്‍ക്കാര്‍ ഉത്തരവുകള്‍ ഷെയര്‍ ചെയ്യരുതെന്നും, അതില്‍ അവരുടെ അഭിപ്രായം പറയരുതെന്നാണോ എന്നും കണ്ണന്‍ ഗോപിനാഥന്‍ ചോദിക്കുന്നു. സര്‍ക്കാര്‍ ഉത്തരവ് ഷെയര്‍ ചെയ്തതിന് നാഷണല്‍ ഹെറാള്‍ഡ് ന്യൂസ് എഡിറ്റര്‍ അഷ്‌ലിന്‍ മാത്യുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

എന്തൊക്കെ കാര്യങ്ങളാണ് രാജ്യത്ത് ഇപ്പോള്‍ നടക്കുന്നത്. എന്നിട്ടും സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നത് ഇത്തരം കാര്യങ്ങള്‍ക്കാണ്. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് കൊണ്ട് താന്‍ തന്റെ അഭിപ്രായം പറയാതിരിക്കില്ലെന്നും കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT