Around us

'പോയത് നവരാത്രി മഹോത്സവ ഉദ്ഘാടനത്തിന്'; ആര്‍.എസ്.എസ് കാര്യാലയം സന്ദര്‍ശിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി തിരുവഞ്ചൂര്‍

ആര്‍.എസ്.എസ് കാര്യാലയം സന്ദര്‍ശിച്ചുവെന്ന ആരോപണത്തില്‍ വിശദീകരണവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. താന്‍ പോയത് പനച്ചിക്കാട് ദക്ഷിണ മുകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനത്തിനാണെന്ന് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ എം.എല്‍.എ പറയുന്നു. സേവാഭാരതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അന്നദാന മണ്ഡപം സന്ദര്‍ശിച്ചുവെന്നും തിരുവഞ്ചൂര്‍ കുറിച്ചു.

'പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രത്തിലെ നവരാത്രി മഹോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. തുടര്‍ന്ന് ക്ഷേത്രത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുവാനായി സേവാഭാരതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍ പ്രവര്‍ത്തിക്കുന്ന അന്നദാന മണ്ഡപം സന്ദര്‍ശിച്ചു. കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഒരുക്കിയ സൗകര്യങ്ങള്‍ കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ശ്രീ.ബാബുകുട്ടി ഈപ്പന്‍, പനച്ചിക്കാട് പഞ്ചായത്ത് മെമ്പര്‍ ശ്രീ.എബിസണ്‍ കെ എബ്രഹാം, ക്ഷേത്ര ഭാരവാഹികള്‍ എന്നിവരോടൊപ്പം നേരിട്ട് കണ്ട് മനസിലാക്കി', പോസ്റ്റില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

തിരുവഞ്ചൂര്‍ ആര്‍.എസ്.എസ് നേതാക്കളുടെ ചിത്രമുള്ള ഓഫീസിലിരിക്കുന്നതിന്റെയും, കാവി കൊടികള്‍ വെച്ച ഓഫീസിലേക്ക് പോകുന്നതിന്റെയും ചിത്രങ്ങളായിരുന്നു നേരത്തെ പുറത്ത് വന്നത്.

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

പൂക്കി നിവിൻ ഓണം തൂക്കാൻ വരുന്നു; 'ബത്‍ലഹേം കുടുംബ യൂണിറ്റ്' ഹൈ വോൾട്ടേജ് ട്രെയിലർ പുറത്ത്

'കഥയിലെ രാജകുമാരിയും' എന്ന ഗാനം ആദ്യം ചന്ദ്രലേഖ എന്ന സിനിമക്ക് വേണ്ടി തയ്യാറാക്കിയത്: ബേണി

ഐ ആം ഗെയിം ഓണത്തിന് ഇല്ല; റിലീസ് സെപ്റ്റംബർ 3ന്

അളക്കപ്പെടാത്ത യുവത്വം

SCROLL FOR NEXT