ആരോഗ്യമന്ത്രി കെ കെ ശൈലജ  
Around us

ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു; സസ്‌പെന്‍ഷന്‍ പുനഃപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിയ സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്ത നടപടി പുനഃപരിശോധിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നല്‍കി.

ഡിഎംഇയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികളുണ്ടാകുകയെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. രണ്ട് മണിക്കൂര്‍ ഒപി ബഹിഷ്‌കരിച്ചായിരുന്നു ഡോക്ടര്‍മാരുടെ സമരം. മുഴുവന്‍ മെഡിക്കല്‍ കോളേജിലെയും ഓണ്‍ലൈന്‍ ക്ലാസുകള്‍ നിര്‍ത്തിവെച്ച് ഡോക്ടര്‍മാര്‍ ഇന്ന് സമരത്തിലായിരുന്നു.

തിരുവനന്തപുരത്തെ നോഡല്‍ ഓഫീസര്‍ ഡോ അരുണയെ സസ്‌പെന്‍ഡ് ചെയ്തതാണ് പ്രതിഷേധിത്തിന് ഇടയാക്കിയത്. സംസ്ഥാനത്തെ മുഴുവന്‍ നോഡല്‍ ഓഫീസര്‍മാരും പദവി രാജിവെച്ചിരുന്നു.

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT