Around us

'മടിയില്‍ ഇരിക്കാമല്ലോ അല്ലേ', ആണും പെണ്ണും ഒരുമിച്ച് ഇരിക്കാതിരിക്കാന്‍ സീറ്റ് വെട്ടിപ്പൊളിച്ചു; പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍

ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇരിക്കാതിരിക്കാന്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലെ സീറ്റ് വെട്ടിപ്പൊളിച്ചതിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ കഴിയുന്ന വിധത്തിലാക്കിയ സീറ്റില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്നാണ് പ്രതിഷേധിച്ചത്.

തിരുവനന്തപുരം ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിന് (സി.ഇ.ടി) സമീപമാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് വിദ്യാര്‍ത്ഥികള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിയപ്പോഴാണ് ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാള്‍ക്ക് മാത്രം ഇരിക്കാവുന്ന രീതിയില്‍ ആക്കിയത് കാണുന്നത്. ആദ്യം സംഭവം മനസിലായില്ലെങ്കിലും ആണ്‍കുട്ടികളും പെണ്‍കുട്ടികളും അടുത്തിരിക്കുന്നത് തടയാനാണ് നാട്ടുകാര്‍ വെട്ടിപ്പൊളിച്ചതെന്ന് മനസിലായതോടെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ പ്രതിഷേധമുയര്‍ന്നു.

കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തി. ഒരാള്‍ക്ക് മാത്രം ഇരിക്കാന്‍ സാധിക്കുന്ന ഇരിപ്പിടത്തില്‍ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ മടിയില്‍ കയറിയിരുന്നാണ് പ്രതിഷേധിച്ചത്. ഇതിന്റെ ചിത്രവും കുട്ടികള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളു, മടിയില്‍ ഇരിക്കാമല്ലോ അല്ലേ എന്ന കുറിപ്പോടെയാണ് പലരും ചിത്രം പങ്കുവെക്കുന്നത്. ഇതോടെ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായി. നിരവധി പേര്‍ ചിത്രം പങ്കുവെച്ച്, പിന്തുണ അറിയിച്ച് രംഗത്തെത്തുകയുമുണ്ടായി.

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT