Around us

സംസ്ഥാനത്ത് 36 ലക്ഷം തൊഴില്‍ രഹിതര്‍; പണിയില്ലാത്തവരുടെ എണ്ണം ദേശീയ ശരാശരിയേക്കാളും കൂടുതല്‍

THE CUE

സംസ്ഥാനത്തെ തൊഴില്‍ രഹിതരുടെ എണ്ണം ദേശീയ ശരാശരിയേക്കാളും ഏറെ കൂടുതല്‍. മൂന്നേകാല്‍ കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് ജോലിയില്ലാത്ത 36 ലക്ഷത്തിലേറെ പേരുണ്ടെന്ന് തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ നിയമസഭയില്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസ് എംഎല്‍എ വി എസ് ശിവകുമാറിന്റെ ചോദ്യത്തിന് മറുപടിയായാണ് തൊഴില്‍ മന്ത്രി കണക്കുകള്‍ രേഖാമൂലം അറിയിച്ചത്.

6.1 ശതമാനമാണ് തൊഴിലില്ലായ്മയുടെ ദേശീയ ശരാശരി. കേരളത്തിലേത് 9.53 ശതമാനം.

സംസ്ഥാനത്ത് തൊഴിലില്ലാത്തവരായി 36,25,852 പേരുണ്ടെന്നാണ് കൃത്യമായ കണക്ക്. 23,00139 പേര്‍ യുവതികളും 13,25,713 യുവാക്കളും. 3,31,192 ബിരുദധാരികള്‍ തൊഴിലില്ലാതെ കേരളത്തില്‍ കഴിയുന്നു. ജോലിയില്ലാത്ത ബിരുദാനന്തര ബിരുദധാരികളുടെ എണ്ണം 94,590 വരും. തൊഴിലില്ലാത്തവരില്‍ 1,43,453 പേര്‍ പ്രൊഫഷണല്‍ ബിരുദധാരികളാണ്.

ഡോക്ടര്‍മാര്‍ - 7303

എന്‍ജിനീയര്‍മാര്‍ - 44,559

നഴ്‌സുമാര്‍ - 12,006

എംബിഎ - 6,413

എംസിഎ - 3,771

തൊഴിലില്ലാത്ത ബിരുദധാരികള്‍ - 3,31,192

ബിരുദാനന്തര ബിരുദധാരികള്‍ - 94,590

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

SCROLL FOR NEXT