Around us

'സഖാവ് നമ്മുടെ ചങ്കാണെന്ന് പു ക സയുടെ വീഡിയോയിൽ പാടിയ തെസ്നി ധർമ്മജന് വോട്ട് അഭ്യർഥിച്ച് ബാലുശേരിയിൽ

ഇടത് മുന്നണിക്ക് വോട്ട് തേടി പുരോഗമന കലാ സാഹിത്യ സംഘം വിഡീയോയില്‍ അഭിനയിച്ചതിന് പിന്നാലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ധര്‍മ്മജന് പിന്തുണ തേടി നടി തെസ്‌നി ഖാൻ ബാലുശേരിയിൽ. ധർമ്മജന് വേണ്ടി ബാലുശേരിയിൽ എത്തിയ തെസ്നി ഖാൻ യുഡിഎഫിന്റെ കുടുംബ യോഗങ്ങളിൽ പങ്കെടുത്തു

‘സഖാവ് നമ്മുടെ ചങ്കാണ്, ഇരട്ടച്ചങ്കന്‍ പൊളിയാണ്..’ എന്ന് പാട്ടുപാടി തെസ്‌നിഖാന്‍ അഭിനയിച്ച പു.ക.സയുടെ വീഡിയോ നേരത്തെ വിവാദമായതിനെ തുടർന്ന് പിൻവലിച്ചിരുന്നു.

ചമയങ്ങളില്ലാത്ത യാഥാര്‍ത്ഥ്യങ്ങള്‍ എന്ന പേരിലായിരുന്നു വീഡിയോ റിലീസ് ചെയ്തിരുന്നത്. കലാഭവന്‍ റഹ്മാന്‍, തെസ്നിഖാന്‍, സന്തോഷ് കീഴാറ്റൂര്‍, ഗായത്രി എന്നിവരാണ് വീഡിയോയിൽ അഭിനയിച്ചത്. മുസ്ലീം സമുദായത്തെ പ്രതിനിധീകരിക്കുന്ന കഥാപാത്രം ചെയ്യുന്ന തെസ്നിഖാന്‍ അഭിനയിച്ച ലഘുവീഡിയോയില്‍ മകന്‍ രാജ്യദ്രോഹിയാണെന്നാണ് പറയുന്നുണ്ട്. ഗുണനിലവാരം ഇല്ലെന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് ഈ വീഡിയോകള്‍ പിന്‍വലിച്ചതെന്ന് പു.ക.സ സംസ്ഥാന പ്രസിഡന്റ് ഷാജി എന്‍ കരുണ്‍ പിന്നീട് സംഭവത്തെ കുറിച്ച് പ്രതികരിച്ചിരുന്നു.

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

ഹോളിവുഡ് നടന്‍ മൈക്കിള്‍ മാഡ്‌സന്‍ അന്തരിച്ചു

അടിമുടി ചിരി ഗ്യാരന്റി; "ധീരൻ" പുതിയ ടീസർ ശ്രദ്ധ നേടുന്നു

SCROLL FOR NEXT