Around us

എനിക്കറിയാവുന്ന രഹസ്യങ്ങള്‍ മറ്റുചിലരെ വേദനിപ്പിക്കുന്നത്'; സോളാറില്‍ ഇനിയും കാര്യങ്ങള്‍ പുറത്തുവരുമെന്ന് ഉമ്മന്‍ചാണ്ടി

സോളാര്‍ കേസില്‍ ഇനിയും കാര്യങ്ങള്‍ പുറത്തുവരുമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. നാളെ എല്ലാ കാര്യങ്ങളും പുറത്തുവരുമെന്ന പ്രതീക്ഷയുണ്ട്. എനിക്കറിയാവുന്ന രഹസ്യങ്ങള്‍ മറ്റുചിലരെ വേദനിപ്പിക്കുന്നതാണ്. അതിനാലാണ് വെളിപ്പെടുത്താതിരിക്കുന്നത്. നല്ലത് സംഭവിക്കും എന്നാണ് വിശ്വാസം. ബാര്‍ കോഴ, സോളാര്‍ കേസുകള്‍ വീണ്ടും ചര്‍ച്ച ചെയ്യും തോറും സത്യം കൂടുതല്‍ വ്യക്തമാകും. സത്യമല്ലാത്തൊരു കാര്യം ശാശ്വതമായി നിലനില്‍ക്കില്ല. പുതിയ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ഒന്നും തോന്നുന്നില്ല. അന്നും ഇന്നും വലിയ പ്രതീക്ഷയോ ബുദ്ധിമുട്ടോ ഉണ്ടായിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

പാലാരിവട്ടം പാലത്തിന്റെ 30 ശതമാനം പണികള്‍ പൂര്‍ത്തിയായത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ്. പൂര്‍ണമായ പരിശോധനകള്‍ നടത്താതെ തിടുക്കത്തില്‍ ഉദ്ഘാടനം ചെയ്തതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. നടപടി ക്രമങ്ങള്‍ക്ക് വിരുദ്ധമായാണ് പാലം പൊളിച്ചത്. പാലത്തില്‍ ബലക്ഷയ പരിശോധന നടത്തിയിട്ടില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കെ.എസ്.എഫ്.ഇ നല്ല സ്ഥാപനമാണ്. കിഫ്ബിയുടെ തിരിച്ചടവ് സംബന്ധിച്ച് വ്യക്തത വേണ്ടതുണ്ട്. വികസനത്തില്‍ പണം കടമെടുക്കുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വര്‍ധിച്ച ആത്മവിശ്വാസത്തോടെയാണ് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. സര്‍ക്കാരിന് നേട്ടങ്ങളൊന്നും അവകാശപ്പെടാനില്ല. പരസ്യങ്ങളില്‍ മാത്രമാണ് നേട്ടം. സ്വജന പക്ഷപാതവും അഴിമതിയുമാണ് നടന്നത്. പിന്‍വാതില്‍ നിയമനങ്ങള്‍ വര്‍ധിച്ചു. കേന്ദ്രസര്‍ക്കാരിന്റെ പ്രകടനത്തിലും ജനം അസംതൃപ്തരാണ്. അതെല്ലാം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും മുന്‍ മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

The Secrets I Know about Solar Case will Hurt some others, Says Oommenchandy

സെൻസറിങ് പൂർത്തിയാക്കി, U/A സർട്ടിഫിക്കറ്റുമായി നവ്യ നായർ- സൗബിൻ ഷാഹിർ- റത്തീന ചിത്രം 'പാതിരാത്രി'

ലിജോയുടെ ബോളിവുഡ് റോം കോം ചിത്രം വരുന്നു; എ.ആർ. റഹ്മാൻ മ്യൂസിക്, ഹൻസാൽ മേത്ത നിർമാണം

'ഇവി-റെഡി' വർക്‌ഷോപ്പ് അബുദബിയില്‍ പ്രവർത്തനം ആരംഭിച്ചു

ജൈടെക്സിന് ദുബായില്‍ തുടക്കം

അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?

SCROLL FOR NEXT