Around us

'മോദിയുടെ ചെവിക്ക് പിടിച്ച് സ്‌കൂളിലേക്ക് കൊണ്ട് പോകുന്ന ശ്രീരാമന്‍'; തരൂര്‍ പങ്കുവെച്ച ചിത്രം വൈറല്‍

'പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചെവിക്ക് പിടിച്ച് സ്‌കൂളിലേക്ക് കൊണ്ടു പോകുന്ന ശ്രീരാമന്‍', കോണ്‍ഗ്രസ് എംപി ശശി തരൂര്‍ പങ്കുവെച്ച ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുകയാണ്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ട് നടന്ന ഭൂമി പൂജയ്ക്ക് പിന്നാലെ, ബാലകനായ രാമന്റെ കൈപിടിച്ച് ക്ഷേത്രത്തിലേക്ക് നടക്കുന്ന മോദിയുടെ ഛായാചിത്രം വലിയ രീതിയില്‍ പ്രചരിച്ചിരുന്നു. ഇതേരീതിയില്‍ ചിത്രത്തെ ഹാസ്യരൂപത്തില്‍ വിമര്‍ശിക്കുന്നതാണ് തരൂര്‍ പങ്കുവെച്ച ചിത്രം.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കുട്ടിയുടെ കൈപിടിച്ച് സ്‌കൂളിലേക്ക് കൊണ്ട് പോകുന്ന അംബേദ്കറുടെ ചിത്രവും നേരത്തെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തരൂര്‍ പങ്കുവെച്ച ചിത്രത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

ആഗസ്റ്റ് 5നായിരുന്നു അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമിട്ടുകൊണ്ടുള്ള ശിലാസ്ഥാപന ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയായിരുന്നു ശിലാസ്ഥാപനം നടത്തിയത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT