Around us

‘അത് പന്തിനെ കിടാവായി കരുതി സംരക്ഷിച്ചത്’; പശുവിന്റെ ഫുട്‌ബോളിന് പിന്നിലെ ഹൃദയഭേദകമായ സംഭവം പുറത്ത് 

THE CUE

ഒരു സംഘം യുവാക്കള്‍ ഫുട്‌ബോളില്‍ ഏര്‍പ്പെട്ടിരിക്കെ മൈതാനത്ത് പ്രവേശിച്ച് പന്ത് വരുതിയിലാക്കുകയും അതിന് പിന്നാലെ ഓടുകയും ചെയ്ത പശുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഗോവയിലെ മര്‍ഡോലില്‍ നിന്നുള്ള കൗതുകം ജനിപ്പിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയ കീഴടക്കിയത്. എന്നാല്‍ ഇതിന് പിന്നില്‍ ഹൃദയഭേദകമായ ഒരു സംഭവമുണ്ടെന്നാണ് ഇപ്പോള്‍ വെളിപ്പെടുന്നത്.

പശു ഫുട്‌ബോള്‍ കളിക്കുകയായിരുന്നില്ലെന്നും പന്തിനെ സംരക്ഷിച്ചുനിര്‍ത്തുകയായിരുന്നുവെന്നും സംഭവത്തിന് സാക്ഷികളായവര്‍ വ്യക്തമാക്കുന്നു. അതിന്റെ കാരണം പ്രദേശവാസികള്‍ ഇങ്ങനെ വിശദീകരിക്കുന്നു. പശുവിന് അതിന്റെ കിടാവിനെ ദിവസങ്ങള്‍ക്ക് മുന്‍പ് നഷ്ടമായിരുന്നു. റോഡില്‍ വാഹനമിടിച്ച് കൊല്ലപ്പെടുകയായിരുന്നു. എന്നാല്‍ കുഞ്ഞിനെ നഷ്ടമായ പശു അതിന്റെ ആഘാതത്തില്‍ നിന്ന് ഇനിയും മോചിതമായിട്ടില്ല.

മര്‍ഡോല്‍ ക്ഷേത്ര പരിസരത്ത് പശു ദിവസങ്ങളായി അലഞ്ഞുനടക്കുകയാണ്. ഒരു പക്ഷേ പന്തിനെ തന്റെ കുഞ്ഞായി കരുതി പശു സംരക്ഷിക്കുയായിരിക്കാം ചെയ്തതെന്നാണ് പ്രദേശവാസികളുടെ നിഗമനം. തന്റെ കിടാവിനെ പരിപാലിച്ചപോലെ പന്തിനെ ചേര്‍ത്തുനിര്‍ത്താനാണ് പശു ശ്രമിക്കുന്നതെന്ന് ഇവര്‍ പറയുന്നു. അതുകൊണ്ടാണ് പന്തിനടുത്തേക്ക് മറ്റുള്ളവരെ പ്രവേശിക്കാന്‍ അനുവദിക്കാതെ വരുതിയില്‍ നിര്‍ത്തിയത്.

കാലില്‍ നിന്ന് നഷ്ടമാവുമ്പോള്‍ അതിന് പിന്നാലെ ഓടുന്നതും ഇതുകൊണ്ടാകാമെന്നും സ്ഥലവാസികളെ ഉദ്ധരിച്ച് ഗോവന്‍ മാധ്യമമായ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ക്രിക്കറ്റ് കമന്റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ ഉള്‍പ്പെടെ നിരവധി പേര്‍ പശുവിന്റെ ഫുട്‌ബോള്‍ വീഡിയോ ട്വീറ്റ് ചെയ്തിരുന്നു. പശുവിന്റെ പ്രകടനത്തെ വിഖ്യാത ഫുട്‌ബോള്‍ താരങ്ങളായ റൊണാള്‍ഡോ, മെസി എന്നിവരുമായി താരതമ്യപ്പെടുത്തിയുമാണ് പലരും വീഡിയോ പങ്കുവെച്ചത്.

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; ഈസ്റ്റ് കോസ്റ്റ് വിജയന്റെ 'ഭീഷ്മർ' തുടങ്ങി

'മനോഹരി.. അന്തർമുഖി..'; 'മേനേ പ്യാര്‍ കിയ'യിലെ ഗാനം പുറത്ത്

ഒരു വലിയ കടൽ താണ്ടിയതിന്റെ ആശ്വാസം, ഉള്ളിലടക്കിയ ആശങ്കകളെല്ലാം അസ്തമിച്ചു: ഇബ്രാഹിംകുട്ടി

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

SCROLL FOR NEXT