Around us

ചുമലിലെ ഓവര്‍ ലോഡ് ഇനി വേണ്ട! സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

സംസ്ഥാനത്തെ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാനൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്. ഒന്നാം ക്ലാസില്‍ സ്‌കൂള്‍ ബാഗുകളുടെ ഭാരം 1.6 കിലോ മുതല്‍ 2.2 കിലോ വരെ ആക്കുമെന്ന് മന്ത്രി ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പത്താം ക്ലാസില്‍ ഭാരം രണ്ടര കിലോയ്ക്കും നാലര കിലോയ്ക്കും ഇടയിലാക്കും. ഇതിനായി നിര്‍ദേശം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. മാസത്തില്‍ നാല് ദിവസം ബാഗ് ഒഴിവാക്കലും പരിഗണനയിലുണ്ട്. രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടല്‍.

പാഠപുസ്തകങ്ങളുടെ ഭാരം കുറക്കുന്നതിന് വേണ്ടി നിലവില്‍ എല്ലാ പാഠപുസ്തകങ്ങളും രണ്ട് ഭാഗങ്ങളായിട്ടാണ് അച്ചടിച്ച് വിതരണം ചെയ്യുന്നത്. ഒരു ഭാഗത്തിന് നൂറിനും നൂറ്റി ഇരുപതിനും ഇടയിലുള്ള പേജുകള്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. എങ്കിലും സ്‌കൂള്‍ ബാഗിന്റെ ഭാരം കൂടുതലാണെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. അതിനാലാണ് മാറ്റങ്ങള്‍ നടപ്പില്‍ വരുത്തുന്നത്. ഹയര്‍ സെക്കന്‍ഡറി പാഠപുസ്തകങ്ങളുടെ പരിഷ്‌കരണവും ആരംഭിച്ചിട്ടുണ്ട്.

ആദ്യഘട്ടമായി എസ്.സി.ഇ.ആര്‍.ടി തയ്യാറാക്കിയ ഭാഷാവിഷയങ്ങള്‍, കമ്പ്യൂട്ടര്‍ സയന്‍സ്, ജിയോളജി, ജേര്‍ണലിസം, ഫിലോസഫി, ആന്ത്രോപോളജി തുടങ്ങിയ വിഷയങ്ങളാണ് പരിഷ്‌കരിക്കുന്നത്.

11, 12 ക്ലാസുകളില്‍ എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കുന്ന 38 പുസ്തകങ്ങളും എന്‍.സി.ഇ.ആര്‍.ടി. തയ്യാറാക്കുന്ന 44 പുസ്തകങ്ങളുമാണ് നിലവില്‍ ഉപയോഗിക്കുന്നത്. 2013 ല്‍ എസ്.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ പുസ്തകങ്ങളും 2005 ല്‍ എന്‍.സി.ഇ.ആര്‍.ടി. തയ്യാറാക്കിയ പുസ്തകങ്ങളുമാണ് വര്‍ഷങ്ങളായി കുട്ടികള്‍ പഠിക്കുന്നത്. 2026ല്‍ പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് ലക്ഷ്യം വെക്കുന്നത്.

ഷാ‍ർജ രാജ്യാന്തരപുസ്തകമേള നവംബർ 5 മുതല്‍

എയർ ഇന്ത്യ എക്സ് പ്രസ് സർവ്വീസുകള്‍ വെട്ടിച്ചുരുക്കുന്നു, പ്രവാസലോകത്ത് പ്രതിഷേധം

വെറ്റെക്‌സില്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സ് അവതരിപ്പിച്ച് ആസാ ഗ്രൂപ്പ്

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

SCROLL FOR NEXT