പ്രളയത്തെ തുടർന്ന് അമ്മയുടെ കൃഷിക്ക് നാശം സംഭവിച്ചതോടെയാണ് ഡ്രോണുകൾ ഉപയോഗിച്ച് കാർഷിക മേഖലയിൽ എന്ത് ചെയ്യാനാകും എന്ന ആലോചന വന്നത്. വിളനിരീക്ഷണം, വളപ്രയോഗം എന്നിവ ഡ്രോൺ വഴി സാധ്യമാക്കുന്നതായിരുന്നു ആദ്യ ഘട്ടം. മണ്ണിന്റെ ഘടനയും കീടബാധയും കണ്ടെത്തുന്ന രൂപത്തിലേക്ക് വിപുലീകരിച്ചു. ഡിഫൻസ് വിഭാഗത്തിന് വേണ്ടിയും ഡ്രോണുകൾ നിർമ്മിക്കുന്നുണ്ട്. ദ ക്യു അഭിമുഖത്തിൽ സംസ്ഥാന യുവജന കമ്മീഷൻ പുരസ്കാരം (വ്യവസായം) നേടിയ, ഫ്യൂസലേജ് ഇന്നവേഷൻസിന്റെ സ്ഥാപകരായ ദേവൻ ചന്ദ്രശേഖരൻ, ദേവിക ചന്ദ്രശേഖരൻ.