Around us

'പെണ്‍കുട്ടികളെ വശീകരിക്കാന്‍ ആഭിചാരക്രിയ, ലൗ ജിഹാദിന് 9 ഘട്ടങ്ങള്‍'; വിചിത്രവാദങ്ങളുമായി താമരശ്ശേരി രൂപത വേദപാഠപുസ്തകം

വിചിദ്രവാദങ്ങളുമായി പുറത്തിറക്കിയ താമരശ്ശരി രൂപതയുടെ വേദപാഠപുസ്തകം വിവാദത്തില്‍. വര്‍ഗീയ പരാമര്‍ശങ്ങളും വ്യാജവിവരങ്ങളും നിറഞ്ഞതാണ് പുസ്‌കമെന്നാണ് ആരോപണം. പെണ്‍കുട്ടികളെ വശീകരിക്കാന്‍ മുസ്ലീം പുരോഹിതര്‍ ആഭിചാരക്രിയ നടത്താറുണ്ടെന്ന് വേദപാഠപുസ്തകത്തില്‍ ആരോപിക്കുന്നുണ്ട്.

പെണ്‍കുട്ടികളുടെ പേനയോ, തൂവാലയോ തലമുടിയോ കൈക്കലാക്കിയാണ് ആഭിചാരം നടത്തുന്നത്, ലൗഹ് ജിഹാദ് യാഥാര്‍ത്ഥ്യമാണെന്നും അത് വളരെ ആസൂത്രിതമായി നടപ്പിലാക്കുന്നതാണെന്നും പുസ്തകത്തില്‍ പറയുന്നു. താമരശേരി രൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ 'സത്യങ്ങളും വസ്തുതകളും 33 ചോദ്യങ്ങളിലൂടെ' എന്ന പുസ്തകത്തിലാണ് ആരോപണങ്ങളുള്ളത്.

എന്താണ് ജിഹാദ് എന്ന വിശുദ്ധ യുദ്ധം, പ്രണയക്കെണികള്‍ ഒരുക്കുന്നത് എങ്ങനെ, പ്രണയക്കെണികളില്‍ വീഴാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എന്നിങ്ങനെയുള്ള തലക്കെട്ടുകളിലാണ് ലൗ ജിഹാദിനെ കുറിച്ചും മുസ്ലിങ്ങളെ കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നത്. മതംമാറ്റത്തിനുള്ള വലിയ ഉപാധിയായി ലൗ ജിഹാദ് മാറുന്നുവെന്നും, ഒമ്പത് ഘട്ടങ്ങളിലായാണ് ഇത് നടത്തുന്നതെന്നും പുസ്തകത്തില്‍ പറയുന്നു.

റംസാന്‍, ഈദ് തുടങ്ങിയ ആഘോഷങ്ങള്‍ക്ക് വീടുകളിലേക്ക് ക്ഷണിക്കുന്നതിന് പോലും ലൗ ജീഹാദിന് വേണ്ടിയാണെന്ന ആരോപണവും ഉണ്ട്. പെണ്‍കുട്ടികളെ മതംമാറ്റുന്നവര്‍ക്ക് ഇസ്ലാമിക സംഘടനകളില്‍ നിന്ന് വലിയ തുക ലഭിക്കും. മതപരിവര്‍ത്തനം നടത്തിയ പെണ്‍കുട്ടികളെ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കും, ഐ.എസ് തീവ്രവാദികള്‍ക്ക് വില്‍ക്കും. ഇതൊന്നും ഇസ്ലാം തത്വപ്രകാരം തിന്മയല്ലെന്നും പുസ്തകത്തില്‍ വാദിക്കുന്നുണ്ട്.

അനിമൽ ട്രിലജിയിലെ അവസാന ചിത്രം; 'എക്കോ' ട്രെയ്‌ലർ പുറത്ത്

'പോത്തു ജോയിയുടെ മകളെ പ്രേമിക്കാൻ ധൈര്യമുണ്ടോ'; ഞെട്ടിപ്പിക്കുന്ന വേഷപ്പകർച്ചയിൽ ഹണി റോസ്, 'റേച്ചൽ' ട്രെയിലർ

ആഘോഷമായ് വിലായത്ത് ബുദ്ധ ട്രെയിലർ ലോഞ്ച്; ചിത്രം നവംബർ 21ന് തിയറ്ററുകളിൽ

അമ്മയെ ഫോണ്‍ ചെയ്യാന്‍ പോയ ഡോ.നൗഫല്‍, ഒരു മിനിറ്റിന് ശേഷം അവന്റെ മൃതദേഹമാണ് കണ്ടത്; ഗാസയിലെ നടുക്കുന്ന അനുഭവം പറഞ്ഞ് ഡോ.സന്തോഷ്‌കുമാര്‍

ആറ് യാത്രികർ, എല്ലാം മാറ്റിമറിക്കുന്ന ഒരു യാത്ര; ദൂരൂഹതയുണർത്തി 'ദി റൈഡ്' ഫസ്റ്റ് ലുക്ക്

SCROLL FOR NEXT