Around us

ക്ഷേത്രത്തില്‍ കയറിയതിന് ദളിത് യുവാവിനെ വീട്ടില്‍കയറി വെടിവച്ചു കൊന്നു

ഉത്തര്‍പ്രദേശില്‍ ദളിത് യുവാവിനെ വീട്ടില്‍ കയറി വെടിവച്ചു കൊന്നു. ഉയര്‍ന്ന ജാതിക്കാരുടെ എതിര്‍പ്പിനെ ധിക്കരിച്ച് പ്രദേശത്തെ ക്ഷേത്രത്തില്‍ കയറിയതിനായിരുന്നു കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്. 17-കാരനായ വികാസ് ജാതവാണ് കൊല്ലപ്പെട്ടത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദിവസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ പ്രവേശിച്ചതിനെ ചൊല്ലി ഗ്രാമത്തിലെ ഉയര്‍ന്ന ജാതിക്കാരുമായി വാക്കേറ്റമുണ്ടായിരുന്നതായി വികാസിന്റെ പിതാവ് ഓം പ്രകാശ് ജാദവ് പറഞ്ഞു. ഇതുപോലെ വേര്‍തിരിവ് മുമ്പൊരിക്കലും ഉണ്ടായിട്ടില്ല, അവര്‍ എന്റെ മകനെ അടിക്കുകയും ചെയ്തിരുന്നു, പ്രദേശവാസികളാണ് അന്ന് രക്ഷിച്ചതെന്നും ഓം പ്രകാശ് പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

ശനിയാഴ്ച രാത്രി നാല് പേര്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന തന്റെ മകനെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടു പോവുകയായിരുന്നുവെന്നും, വെടിവെക്കുകയായിരുന്നുവെന്നുംഓം പ്രകാശ് പറഞ്ഞു. തങ്ങളോട് എങ്ങോട്ടെങ്കിലും ഓടി പോകാന്‍ ആവശ്യപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് അംറോഹ എസ്പി വിപിന്‍ ടാഡ അറിയിച്ചു. നാല് യുവാക്കള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ദൃക്‌സാക്ഷികളുടെ മൊഴി അടിസ്ഥാനമാക്കി അറസ്റ്റുണ്ടാകുമെന്നും എസ്പി പറഞ്ഞു.

വിജയം ആവ‍ർത്തിക്കാൻ മോഹൻലാൽ; 'വ‍ൃഷഭ' ദീപാവലി റിലീസായെത്തും

ഒടിടിയിൽ ഇനി പേടിയും ചിരിയും നിറയും; സുമതി വളവ് സ്ട്രീമിങ് ആരംഭിക്കുന്നു

ഈ സിനിമയിലെ നായകനും നായികയുമെല്ലാം ആ വളയാണ്: മുഹാഷിന്‍

'സിനിമയ്ക്കുളളിൽ സിനിമ' ഒടിടിയിലേക്ക്; ഒരു റൊണാൾഡോ ചിത്രം ആമസോൺ പ്രൈമിൽ സ്ട്രീം ചെയ്യുന്നു

ജീത്തു ജോസഫ് - ആസിഫ് അലി ടീമിന്റെ 'മിറാഷ്' അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

SCROLL FOR NEXT