Around us

'വീഡിയോ ഓണ്‍ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ'; മരിക്കുന്നതിന് തൊട്ടുമുമ്പ് ടീച്ചര്‍

ഓണ്‍ലൈന്‍ ക്ലാസ് അവസാനിപ്പിച്ച് നിമിഷങ്ങള്‍ക്കകം അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. കള്ളാര്‍ അടോട്ടുകയ ഗവ.വെല്‍ഫെയര്‍ എല്‍.പി സ്‌കൂള്‍ അധ്യാപിക സി.മാധവി(47)യാണ് മരിച്ചത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം.

രാത്രി 7.30നായിരുന്നു ഓണ്‍ലൈന്‍ ക്ലാസ്. മൂന്നാം ക്ലാസിലെ കുട്ടികളെ കണക്ക് വിഷയമാണ് ടീച്ചര്‍ പഠിപ്പിച്ചിരുന്നത്. 'വീഡിയോ ഓണ്‍ ആക്ക്യേ, എല്ലാരേം എനിക്കൊന്ന് കാണാനാ' എന്ന് പറഞ്ഞാണ് ടീച്ചര്‍ ക്ലാസ് ആരംഭിച്ചതെന്ന് കുട്ടികള്‍ പറയുന്നു. ടീച്ചര്‍ ഇങ്ങനെ പറയുന്നത് പതിവില്ലെന്നും, കുട്ടികളും രക്ഷിതാക്കളും ഓര്‍ക്കുന്നു.

കുട്ടികല്‍ വീഡിയോ ഓണ്‍ ആക്കിയപ്പോള്‍ ഓരോരുത്തരോടും സംസാരിച്ചു. ക്ലാസ് തുടങ്ങി കുറച്ചു നിമിഷം കഴിഞ്ഞപ്പോള്‍ ചുമ അനുഭവപ്പെട്ടു, എന്തു പറ്റിയെന്ന് ചോദിച്ച കുട്ടികളോട് അതൊന്നും സാരമില്ല, തണുപ്പടിച്ചതാണെന്നായിരുന്നു മാധവിടീച്ചര്‍ പറഞ്ഞത്. പിന്നീട് ഹോം വര്‍ക്കും നല്‍കിയ ശേഷമാണ് ക്ലാസ് അവസാനിപ്പിച്ചത്.

വീട്ടില്‍ ആരുമില്ലാത്തതിനാല്‍ സഹോദരന്റെ മകന്‍ രതീഷിനെ വിളിച്ച് സുഖമില്ലെന്നും പെട്ടെന്ന് വരണമെന്നും പറഞ്ഞിരുന്നു. രതീഷ് എത്തിയപ്പോള്‍ വീടിനകത്ത് വീണുകിടക്കുന്ന നിലയിലായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരേതനായ ടി.ബാബുവാണ് ഭര്‍ത്താവ്.

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

SCROLL FOR NEXT