Around us

ഇത് നമ്മുടെ രാജ്യത്തിന്റെ അവസ്ഥ വ്യക്തമാക്കുന്നു; കര്‍ഷക മാര്‍ച്ചില്‍ പ്രതികരണവുമായി തപ്‌സി പന്നു

ഡല്‍ഹിയിലെ കര്‍ഷകമാര്‍ച്ചിലും സംഘര്‍ഷത്തിലും പ്രതികരണവുമായി നടി തപ്‌സി പന്നു. കര്‍ഷക മാര്‍ച്ചിനെ അഭിവാദ്യം ചെയ്ത് ജനങ്ങള്‍ പുഷ്പവൃഷ്ടി നടത്തുന്നതിലും പൊലീസ് കര്‍ഷകരെ നേരിടുന്നതും ചൂണ്ടിക്കാട്ടിയാണ് താരത്തിന്റെ പ്രതികരണം.

എന്റെ ടൈം ലൈനിലെ ഈ രണ്ട് വാര്‍ത്തകള്‍ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ വിശദമാക്കി തരും. എല്ലാവര്‍ക്കും റിപബ്ലിക് ദിനാശംസകള്‍ എന്നാണ് തപ്‌സി പന്നുവിന്റെ ട്വീറ്റ്. വാര്‍ത്തകളുടെ സ്‌ക്രീന്‍ ഷോട്ടും താരം ഷെയര്‍ ചെയ്തിട്ടുണ്ട്. കാര്‍ഷിക ബില്ലിനെ എതിര്‍ത്തും പിന്തുണച്ചുമുള്ള പ്രതികരണങ്ങളാണ് ട്വീറ്റിന് താഴെയുള്ളത്.

റിപബ്ലിക് ദിനത്തില്‍ ശക്തമായ സമരത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിക്കുന്നത്. കര്‍ഷകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡ് മറികടന്ന് ഗാസിപൂരിലും സിംഘുവിലും കര്‍ഷകരുടെ ട്രാക്ടര്‍ റാലികള്‍ മുന്നോട്ട് പോയി. ബാരിക്കേഡും ഗ്രനേഡ് പ്രയോഗവുമായി പൊലീസ് തടയാന്‍ ശ്രമിച്ചു. ആയിരക്കണക്കിന് ട്രാക്ടറുകളിലായാണ് കര്‍ഷകര്‍ എത്തുന്നത്. കാര്‍ഷിക ഉപകരണങ്ങളും ആയുധങ്ങളും കര്‍ഷകര്‍ പ്രദര്‍ശിപ്പിച്ചു.

ദുബായ് സർക്കാർ സേവനങ്ങള്‍ ഇനി അൽ മംസാർ സെഞ്ചുറിമാളിലും ലഭ്യമാകും

വെടിക്കെട്ടും ഡ്രോണ്‍ ഷോയും, ആഘോഷമായി ഗ്ലോബല്‍ വില്ലേജ് തുറന്നു

എഐ ഫിലിം മേക്കിംഗ് കോഴ്‌സ് കൊച്ചിയില്‍, ഉദ്ഘാടനം നിര്‍വ്വഹിച്ച് കമല്‍ ഹാസന്‍

'പെറ്റ് ഡിറ്റക്ടീവ്' നാളെ മുതല്‍ തിയറ്ററുകളില്‍

സ്വർണ്ണവില കൂടാൻ കാരണം| Dr. Siby Abraham Interview

SCROLL FOR NEXT