Around us

ജയലളിതയുടെ മരണവും ദുരൂഹതകളും, അന്വേഷണം നടത്താന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാന്‍ സ്റ്റാലിന്‍ സര്‍ക്കാര്‍. ജയലളിതയുടെ മരണത്തെക്കുറിച്ചും അവര്‍ക്ക് ലഭിച്ച ചികിത്സകളെക്കുറിച്ചും വിശദമായി അന്വേഷിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് അന്വേഷിക്കുമെന്ന് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ ഡി.എം.കെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടികളുമായി മുന്നോട്ട് പോയത്.

മുതിര്‍ന്ന നേതാവെന്ന് നിംസംശയം പറയാവുന്ന നേതാവ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ വെച്ച് 75 ദിവസത്തെ ചികിത്സയ്ക്ക് ശേഷം മരിച്ചതുമായി ബന്ധപ്പെട്ട് പൊതുജനതാത്പര്യാര്‍ത്ഥം സര്‍ക്കാര്‍ അന്വേഷിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ജസ്റ്റിസുമാരായ എസ്. അബ്ദുള്‍ നസീര്‍, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചിന് മുന്നില്‍ സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ജയലളിതയുടെ കോടനാട് എസ്‌റ്റേറ്റില്‍ നടന്ന ദുരൂഹമരണങ്ങളും അവിടെ നടന്ന കൊള്ളയും തമ്മില്‍ ബന്ധപ്പെടുത്തിയാണ് ഈ കേസും അന്വേഷിക്കുന്നത്.

ജയലളിതയുടെ മരണശേഷം അവരുടെ സ്വത്തുക്കള്‍ ഇപ്പോള്‍ രാഷ്ട്രീയ വിവാദത്തിലാണ്. തോഴി ശശികല അടക്കം അണ്ണാ ഡിഎംകെ നേതാക്കളെയും ഉന്നമിട്ടുള്ള നീക്കങ്ങളാണ് നടക്കുന്നതെന്ന ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുകയാണ് ചെയ്യുന്നതെന്നാണ് സ്റ്റാലിന്‍ വ്യക്തമാക്കുന്നത്.

യഥാർത്ഥ സംഭവങ്ങളാണ് 'മന്ദാകിനി'യിലേക്കെത്തിച്ചത്; വിനോദ് ലീല

സഞ്ജു ഫ്രം കേരള;ലോകകപ്പ് ടീമിൽ ഇടം നേടി സഞ്ജു സാംസൺ

'രത്നവേൽ ഒരു പ്രത്യേക ജാതിയിൽപ്പെട്ടയാളാണ് എന്ന് എനിക്ക് അറിയില്ലായിരുന്നു'; രത്നവേലിനെ ആളുകൾ ആഘോഷിച്ചതിനെ പറ്റി ഫഹദ്

വീണ്ടും മാരി സെൽവരാജ് - പാ രഞ്ജിത് കൂട്ടുകെട്ട്; ധ്രുവ് വിക്രം നായകനാകുന്ന സ്പോർട്സ് ഡ്രാമ 'ബൈസൺ' ഫസ്റ്റ് ലുക്ക് പോസ്റ്റർ

ഫാസ്റ്റ് ഫില്ലിംഗ് ഷോകളും ഹൗസ് ഫുൾ ഷോകളും, പഞ്ചവത്സര പദ്ധതി രണ്ടാം വാരത്തിൽ

SCROLL FOR NEXT